Kerala

പാലാ നഗരസഭ ആശുപതി മനേജ്മെൻ്റ് കമ്മിറ്റി രൂപികരണം നിയമവിരുദ്ധം : കൗൺസിൽ തീരുമാനപ്രകാരം കമ്മറ്റി രൂപികരിച്ച് ആശ്രുപതി സുപ്രണ്ടിന് കത്ത് നൽകേണ്ടത് ചെയർപേഴ്സൻ അല്ല. സെക്രട്ടറിയാണ് എന്ന് പ്രതിപക്ഷ നേതാവ് ബിജു ബിജു പാലൂപ്പടവൻ

Posted on

പാലാ നഗരസഭ ആശുപതി മനേജ്മെൻ്റ് കമ്മിറ്റി രൂപികരണം നിയമവിരുദ്ധം – പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ.
കൗൺസിൽ തീരുമാനപ്രകാരം കമ്മറ്റി രൂപികരിച്ച് ആശ്രുപതി സുപ്രണ്ടിന് കത്ത് നൽകേണ്ടത് ചെയർപേഴ്സൻ അല്ല. സെക്രട്ടറിയാണ്. കൗൺസിൽ തീരുമാനത്തിനും സർക്കാർ മാനദണ്ഡണൾക്കും വിരുദ്ധമായിട്ടാണ് ചെയർപേഴ്സൺ ലിസ്റ്റ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

അതുകൊണ്ട് മുനിസിപ്പൽ സെക്രട്ടറിയും ആശുപത്രി സൂപ്രണ്ടും അംഗീകരിക്കാത്തതിനാലാണ് 20. 6.2026 ശനിയാഴ്ച 4 മണിക്ക് ആദ്യ ഹോസ്പിറ്റൽ മനേജ്മെൻ്റ് കമ്മറ്റി കൂടുമെന്ന് ചെയർപേഴ്സൺ മാദ്ധ്യമങ്ങളെ അറിയിച്ചിട്ടും കൂടാൻ സാധിക്കാത്തത്.നിലവിലെ നിയമത്തിൽ അംഗീകൃത രാഷ്ട്രിയ പാർട്ടികളുടെ നഗരസഭാ പ്രദേശത്ത് താമസിക്കുന്ന പ്രതിനിധികൾ അംഗങ്ങൾ ആകാമെന്നും ആശുപത്രിയുടെ ഉന്നമനത്തിനായി താല്പര്യവും അറിവും ഉള്ള കൗൺസിൽ ഏകകണ്ഠമായി നിർദ്ദേശിക്കുന്ന 3 പൊതുപ്രവർത്തകരെ നിയമിക്കാമെന്നുമാണ് ചട്ടം പറയുന്നത്.

രാഷ്ടിയ പാർട്ടി പ്രതിനിധികൾ നഗരസഭാ പ്രദേശത്തിന് പുറത്തുള്ളവർ ഉണ്ടായിട്ടും ഞങ്ങൾ കൗൺസിലിൽ എതിർത്തിട്ടില്ല.എന്നാൽ 4 ആശ്രുപത്രി കമ്മറ്റികളിൽ മൊത്തം 15 പേരിൽ ആശുപതിക്ക് വളരെ ഗുണകരമാകുന്ന ഞങ്ങൾ നിർദ്ദേശിക്കുന്ന ഒരാളെ പോലെ സാമുഹ്യ പ്രവർത്തകരിൽ ഉൾപ്പെടുത്താൻ തയ്യാറാകാത്തിനാലാണ് ഞങ്ങൾ 11 പേർ വിയോജന കുറിപ്പ് നൽകിയതും സെക്രട്ടറിക്ക് നിയമപരമായി ചെയർപേഴ്സൺ നൽകിയ ലിസ്റ്റ് അംഗികരിക്കാൻ സാധിക്കാത്തതും.ഈ കൗൺസിൽ ആരംഭിച്ച ഉടൻ തന്നെ കമ്മറ്റി കൂടാ മായിരുന്നു. ഇതിലെ സ്റ്റാറ്റും ട്ടറി അംഗങ്ങളായ ചെയർപേഴ്സൺ, വൈസചെയർപേഴ്സൺ, ആരോഗ്യ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ,

വാർഡ് കൗൺസിലർ, CDS പ്രസിഡൻ്റ് ബന്ധപ്പെട്ട വിവിധ ഡിപ്പാർട്ട്മെൻ്റ് ഉദ്യേഗസ്ഥർ എന്നിവരെ വച്ച് കമ്മറ്റി കൂടി തീരുമാനം എടുക്കാമെന്ന് ഓർഡറിൽ കൃത്യമായി പറയുന്നുണ്ട്. ബാക്കിയുള്ളവർ നോമിനേറ്റ് പ്രതിനിധികൾ ആണ്.ഇവർ നിർബന്ധമില്ല. പീന്നീട് കൂട്ടി ചേർത്താലും മതിയാവും. അതു കൊണ്ട് ചെയർപേഴ്സൻ വാശി വെടിഞ്ഞ് പാവപ്പെട്ട രോഗികളെ ഓർത്ത് അവിടുത്തെ ദൈന ദിന പ്രവർത്തനങ്ങൾ നടത്താൻ അധികാരപ്പെട്ടയാൾ എന്ന നിലയിൽ മാനേജ്മെൻ്റ് കമ്മറ്റി വിളിച്ച് കൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് എം അംഗീകൃത രാഷ്ടിയ പാർട്ടിയായതിനാലും കൗൺസിലിൽ 10 അംഗങ്ങൾ ഉള്ളതിനാലും നേ മിനിയെ വയ്ക്കുന്നതിന് നിയമപരമായി തടസ്സമില്ലന്നും അതിനായി ഗവൺമെൻറ് ഓർഡർ നിലവിലുണ്ടന്നും അദ്ദേഹം കൂട്ടി ചേർത്തു.

പാലാ നഗരസഭ ആശുപതി മനേജ്മെൻ്റ് കമ്മിറ്റി രൂപികരണം നിയമവിരുദ്ധം – പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ.
കൗൺസിൽ തീരുമാനപ്രകാരം കമ്മറ്റി രൂപികരിച്ച് ആശ്രുപതി സുപ്രണ്ടിന് കത്ത് നൽകേണ്ടത് ചെയർപേഴ്സൻ അല്ല. സെക്രട്ടറിയാണ്. കൗൺസിൽ തീരുമാനത്തിനും സർക്കാർ മാനദണ്ഡണൾക്കും വിരുദ്ധമായിട്ടാണ് ചെയർപേഴ്സൺ ലിസ്റ്റ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version