Kottayam

ആറ് മാസമായിട്ടും ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റി കൂടിയില്ല .പ്രതിപക്ഷ കൗൺസിലർമാരുടെ ധർണ്ണ ഇന്ന് രാവിലെ 11 മണിക്ക് – പാലാ നഗരസഭാ ഓഫീസിന് മുന്നിൽ

Posted on

പാലാ നഗരസഭയിൽ ആയിരകണക്കിന് രോഗികൾ എത്തുന്ന പാലാ ജനറൽ ആശ്രുപത്രി, ഹോമിയോ ആശുപത്രി ,ആയുർവേദാശ്രുപത്രി, വെൽനസ്സ് സെൻറർ എന്നിവിടങ്ങളിൽ മാനേജ്മെൻ്റ് കമ്മി റ്റി വിളിച്ച് ചേർക്കേണ്ട ചെയർപേഴ്സൻ അതിന് തയ്യാറാകാത്തിനാൽ ആശ്രുപതിയുടെ ദൈനദിന പ്രവർത്തനങ്ങളെ ബാധിച്ചിരിക്കയാണ്.

സുപ്രണ്ടുമാരും ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും ചെയർപേഴ്സൺ അതിന് തയ്യാറായില്ല. ഭരണപക്ഷത്തെ പ്രശ്നങ്ങൾക്ക് പാവപ്പെട്ട രോഗികൾ എന്ത് പിഴച്ചു.കൗൺസിലിൽ പലപ്രാവശ്യം ഈ വിഷയം അവതരിപ്പിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്വന്തം ഇഷ്ടക്കാരെ കമ്മിറ്റിയിൽ തിരുകി കയറ്റാൻ വൈകുന്നതാണ് കമ്മറ്റി വിളിക്കാൻ താമസിക്കുന്നതെന്ന് മനസ്സിലാക്കുന്നത്.

സർക്കാർ മാനദണ്ഡപ്രകാരം ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൻ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, വാർഡ് കൗൺസിലർ, PWD, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ നിലവിൽ ഈ കമ്മറ്റിൽ ഉണ്ട്.ഇവരെ വച്ച് കമ്മറ്റി കൂടാം.രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ

എന്നിവരെ അവർ അറിയിക്കുന്നതന സരിച്ച് നിയമിച്ചാലും മതി എന്നാണ് നിയമം. ഇത്രയും കാത്തിരുന്നിട്ടും കൂടാത്തതു കൊണ്ടാണ് ചെയർപേഴ്സൻ്റെ മനസ്സ് മാറ്റത്തിനായി മുനിസിപ്പാലിറ്റിയുടെ മുന്നിൽ ധർണ്ണ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു –

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version