Kerala

സംസ്ഥാന ബജറ്റിൽ പാലായെ അവഗണിച്ചു. പുതിയ പദ്ധതികൾ ഇല്ല: മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്കും തുകയില്ല – കേരള കോൺഗ്രസ് (എം)

Posted on

 

പാലാ: പുതുക്കിയ സംസ്ഥാന ബജറ്റിൽ നിന്നും പാലാ ഔട്ടായി,പുതിയ പദ്ധതികൾക്കോ മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതിനായുള്ള വക ഇരുത്തലുകളോ ഉണ്ടായിട്ടില്ല എന്ന്ബജറ്റ് രേഖകൾ ഉദ്ധരിച്ചു കൊണ്ട് കേ.കോൺ (എം) പ്രചാരണ വിഭാഗം കൺവീനർ ജയ്സൺമാന്തോട്ടം പറഞ്ഞു.

ഏറെ കൊട്ടിഘോഷിച്ചതും ഏഴ് കോടി അനുവദിക്കുമെന്ന് പ്രഖ്യപിച്ചതുമായ തൂക്കുപാലത്തിൻ്റെ പഠനത്തിനായി വെറും 100 രൂപ മാത്രമാണ് വകയിരുത്തിയത്.
പാലാമണ്ഡലത്തിലെ ടൂറിസം കേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്കും, ഇല്ലിക്കൽ കല്ലിനുമായി അനുവദിച്ചതും 100 രൂപ ടോക്കൺ തുക മാത്രം:
ശീതികരിച്ച ഭക്ഷ്യ സംഭരണശാല, ഫുഡ് പാർക്ക്, അരുണാപുരം റഗുലേറ്റർ കം ബ്രിഡ്ജ്, സൂപ്പർഫാസ്റ്റ് ഹൈവേ പഠനം, കൊട്ടാരമറ്റം ഫ്ലൈഓവർ, ജനറൽ ആശുപത്രി റോഡ് ഭൂമി ഏറ്റെടുക്കൽ,

മൂന്നാനിയിൽ റോഡ് ഉയർത്തൽ തുടങ്ങിയ പദ്ധതികൾക്കെല്ലാം ടോക്കൺ തുകയായി വെറും 100 രൂപ വീതം മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.
ട്രിപ്പിൾ ഐ.ടിയ്ക്ക് സമീപം ഇൻഫോസിറ്റി സ്ഥാപിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ 7 കോടി രൂപയും ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി രൂപയും അനുവദിച്ചിരുന്നു.പുതുക്കിയ ബജറ്റിൽ ഈ പദ്ധതികൾ ഉൾപ്പെടുത്തപ്പെട്ടില്ല.

പാലാ ബൈപാസിലെ അരുണാപുരത്ത് ഭൂമി ഏറ്റെടുക്കലിനും, ജനറൽ ആശുപത്രി ഓങ്കോളജി ബ്ലോക്കിനും മുൻപ് അനുവദിച്ച തുകയിൽ കുറവു വരുത്തിയതായും അദ്ദേഹം ചൂണ്ടി കാട്ടി. ബജറ്റ് പാലായെ നിരാശപ്പെടുത്തി.കഴിഞ്ഞ 7 ബജറ്റുകളിൽ ലഭിച്ച പരിഗണനയുടെ ഒരശംപോലും ഇത്തവണ ലഭിച്ചില്ല എന്നും ജെയ്‌സൺ മാന്തോട്ടം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version