Sports

മെസ്സിയുടെ ഗോൾ; ഈരാറ്റുപേട്ടയിൽ അർജൻറീന ആവേശം ആകാശത്തോളം

Posted on

ഈരാറ്റുപേട്ട: ലോകകപ്പ് പോരാട്ടത്തിൽ അർജൻറീനയുടെ തകർപ്പൻ പ്രകടനത്തിനും മെസ്സിയുടെ മനോഹര ഗോളിനും പിന്നാലെ ഈരാറ്റുപേട്ടയിൽ അർജൻറീന ആരാധകർ ആഘോഷം വേറിട്ടതാക്കി. പുലർച്ചെ തന്നെ തെക്കേക്കര ചേന്നാട് കവലയിൽ മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിൽ പാറുന്ന കൂറ്റൻ അർജൻറീന പതാക ഉയർത്തിയാണ് ആരാധകർ ആവേശം പ്രകടിപ്പിച്ചത്.

12 അടി നീളവും 8അടി വീതിയുമുള്ള ഭീമൻ പതാകയാണ് അർജൻറീന ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ചത്. കാറ്റിൽ പാറിക്കളിക്കുന്ന നീല-വെളുപ്പ് നിറങ്ങളിലുള്ള പതാക പ്രദേശവാസികളുടെയും യാത്രക്കാരുടെയും ശ്രദ്ധ ആകർഷിച്ചു.

മെസ്സിയുടെ ഗോളും അർജൻറീനയുടെ വിജയവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പതാക ഉയർത്തിയതെന്ന് ആരാധകർ പറഞ്ഞു. ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ അർജൻറീനയ്ക്കുള്ള പിന്തുണ കൂടുതൽ ശക്തമാക്കുമെന്നും അവർ അറിയിച്ചു.

കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ആവേശകരമായ അർജന്റീന ഫാൻസ്‌ അസോസിയേഷൻ ഇപ്പോൾ ഈരാറ്റുപേട്ടയിലാണുള്ളത് .ആയിരക്കണക്കിന് രൂപയുടെ കരിമരുന്നു പ്രകടനങ്ങളാണ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ നടന്നത് .ലഹരിക്കെതിരെയുള്ള ഒരു പോരാട്ടമാണിതെന്നും നാട്ടുകാർ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version