Kerala

പാലാ നഗരസഭ :നാടകാന്ത്യം ശുഭം :കോൺഗ്രസുകാർ പഴയിടത്ത് കൂടിയപ്പോൾ;കോൺഗ്രസിൽ നിന്നും റിയയെ ചാക്കിട്ടു പിടിച്ച് സ്വതന്ത്രമുന്നണി മുനിസിപ്പാലിറ്റിയിൽ തന്നെ തങ്ങി

Posted on

പാലാ :ഇന്നലെ പാലാ നഗരസഭാ യോഗത്തിൽ നടന്ന ഇറങ്ങി പോക്കിനെ തുടർന്ന് കോൺഗ്രസ് അംഗങ്ങൾ ചെയർപേഴ്‌സന്റെ മുറിയിൽ കൂടാതെ പുറത്തിറങ്ങി ഓട്ടോ റിക്ഷാക്കാരുടെ സ്വീകരണം ഏറ്റുവാങ്ങി .എല്ലാവരെയും മാലയിട്ടാണ് ഓട്ടോ തൊഴിലാളികൾ സ്വീകരിച്ചത് .ലിസികുട്ടി മാത്യു ;ടോണി തൈപ്പറമ്പിൽ ;ബിജു മാത്യൂസ് ;മായാ രാഹുൽ ;രജിത പ്രകാശ് ;ബിജു പാലൂപ്പടവൻ എന്നീ  കൗണ്സിലര്മാരെ  ഓട്ടോ റിക്ഷക്കാർ ഹാരം  അണിയിച്ചു സ്വീകരിച്ചു .

കൗൺസിലർ സ്ഥാനം പോയാൽ പോലും ഓട്ടോക്കാരുടെ കൂടെ നിൽക്കും എന്ന് അസന്നിഗ്ദ്ധമായി 6ടോണി തൈപ്പറമ്പൻ പറഞ്ഞപ്പോൾ മറ്റു കൗൺസിലർമാരും പിന്തുണ നൽകി .ഓട്ടോ തൊഴിലാളികളും അവരുടെ ജീവിത ബുദ്ധിമുട്ടുകൾ ഓട്ടോ ഡ്രൈവറായ അജി വട്ടക്കുന്നേൽ അവതരിപ്പിച്ചു .വയസ്സായി അറിയാവുന്ന ഒരേയൊരു തൊഴിൽ ഇതാണ് .അരി മേടിക്കേണ്ടെ.അതൊക്കെ കൗൺസിലർമാരും അംഗീകരിച്ചു.

അതേസമയം ചെയർപേഴ്‌സന്റെ മുറിയിൽ കൊച്ചിന്റച്ഛന്റെ നേതൃത്വത്തിൽ ഏതാനും കൗൺസിലർമാർ സമ്മേളിച്ചു .കോണ്ഗ്രസ്   കൗൺസിലറായ റിയ ചീരൻകുഴിയെ  തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചതിന്റെ ആഹ്ളാദത്തിലായിരുന്നു അവർ.എന്നാൽ സ്വതന്ത്ര പക്ഷത്ത് ബിജു പുളിക്കക്കണ്ടം ഇല്ലായിരുന്നു എന്നത് കോൺഗ്രസ് കേന്ദ്രങ്ങളിലും ആഹ്‌ളാദം പടർത്തി .ജോസഫ് ഗ്രൂപ്പ് തലവി; കൊച്ചിന്റച്ഛന് എപ്പോഴും പിന്തുണ പ്രഘ്യാപിച്ചാണ് ഇരുപ്പ്.പണ്ട് വിമോചന സമരകാലത്ത് പ്രകടനത്തിന് വയലിൽ പിതാവ് മുദ്രാവാക്യം വിളിച്ചു കൊടുത്തപ്പോൾ ഒന്നും കേൾക്കാൻ പാടില്ലാത്ത അകലത്തിൽ പിന്നിൽ നിന്ന ചേടത്തിമാർ ഉറക്കെ വിളിച്ചു പറഞ്ഞു .മുന്നേ പോകുന്ന പിതാവ് പറയണ; തേതൊരു കുന്തോം സിന്ദാബാദ് .അതുപോലെയാണ് ജോസഫ് ഗ്രൂപ്പ് തലവിയും ;കൊച്ചിന്റച്ഛൻ പറയുന്നതെല്ലാം സിന്ദാബാദ്.അത്രയേ ഉള്ളൂ.

കൗൺസിലിന് ശേഷം കോൺഗ്രസിലെ നാല് അംഗങ്ങളും മായാ രാഹുലുമൊത്ത് പഴയിടം രുചിയിൽ പോയി കാപ്പി കുടിച്ചു.കൊച്ചിന്റച്ഛനോടുള്ള ദേഷ്യം ഏത്തക്കബോളിയോട് തീർത്തു.മുൻ ഭാരണത്തിൽ ഇപ്പോഴത്തെ പ്രതിപക്ഷത്തെ സൗണ്ട് ബോക്സിനു തകരാർ പറ്റിയ ഒരു കൗൺസിലറെ പഴം പൊരി തീറ്റിച്ച മായാ മഹിളയും അവരോടൊപ്പം കൂടിയത് ശക്തി വർധിപ്പിച്ചു .ഇന്നലെ കൗൺസിലിന് മുൻപ് ജോസഫ് ഗ്രൂപ്പ് ആഫീസിൽ ചേർന്ന യു  ഡി എഫ് യോഗത്തിൽ കൊച്ചിന്റച്ഛനും മായാ രാഹുലും നേർക്ക് നേർ കണ്ടെങ്കിലും മിണ്ടുവാൻ പോലും കൂട്ടാക്കിയില്ല .സഭയിൽ വന്നിട്ടും മായാ വീർപ്പിച്ചു കെട്ടിയിരുന്നു . ഏതായാലും കൗണ്സിലിന്റെ തുടക്കത്തിൽ വെള്ള ടിഷ്യൂ പേപ്പറിൽ വച്ച് വെള്ള കൊഴുക്കോട്ട കൊണ്ട് വന്നു കൊടുത്തപ്പോൾ മായമ്മ കൊഴുക്കോട്ടയിൽ നോക്കുന്നത് കണ്ടപ്പോൾ അതെടുത്ത് കൊച്ചിന്റച്ഛനിട്ട് ഒരേറ് കൊടുക്കുമോ എന്ന് കോട്ടയം മീഡിയ സംശയിച്ചെങ്കിലും ഈശ്വരാധീനം കൊണ്ട് അങ്ങനെയൊന്നും സംഭവിച്ചില്ലാത്തത് ഭാഗ്യം .എന്റെ കൗൺസിൽ പരമ്പര ദൈവങ്ങളെ കാത്തോളീ …

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version