Kerala

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Posted on

 

ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും ഒരുമിച്ച്‌ പങ്കെടുത്ത ഉച്ചഭക്ഷണ വേളയിലായിരുന്നു ട്രംപ് മോദിയെ പ്രശംസകൊണ്ട് മൂടിയത്. പ്രധാനമന്ത്രി മോദി അതീവ ശാന്തനും ഗൗരവക്കാരനും അസാധാരണമായ ആത്മവിശ്വാസമുള്ളയാളുമാണെന്ന് ട്രംപ് പറഞ്ഞു.

‘കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ കെല്‍പ്പുള്ളവനാണ് അദ്ദേഹം. എന്നാല്‍ ഞാന്‍ അങ്ങനെയല്ല, അദ്ദേഹത്തെ നോക്കൂ’ എന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോടായി ട്രംപ് പറയുകയുണ്ടായി. മോദിയെപ്പോലെയാകാന്‍ തനിക്ക് കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രംപിനെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി പ്രതികരിച്ചത്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയില്‍ ഇതിനകം പല നല്ല കാര്യങ്ങളും സംഭവിച്ചതായി ട്രംപും വ്യക്തമാക്കി.

16 മാസങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും നേരിട്ട് കാണുന്നത്. 2025 ഫെബ്രുവരിയില്‍ വാഷിംഗ്ടണിലായിരുന്നു ഇവരുടെ അവസാന കൂടിക്കാഴ്ച. ഉച്ചകോടി ഹാളില്‍ വെച്ച്‌ പുഞ്ചിരിയോടെ പരസ്പരം കൈകൊടുത്തും തോളില്‍ തട്ടിയുമാണ് ഇരുവരും സൗഹൃദം പുതുക്കിയത്. എന്നാല്‍ ഇരുവരും ഔപചാരികമായ ഹസ്തദാനത്തില്‍ ഒതുക്കിയതും പരസ്പരം ആലിംഗനം ചെയ്യാതിരുന്നതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version