Kerala

ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ഉറപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു

Posted on

ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ഉറപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു. എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 23.31 കോടി രൂപ വകയിരുത്തി.

പുതുതലമുറ ലഹരി കണ്ടെത്താൻ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ എക്സൈസ് ഓഫീസുകളിൽ ഉറപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു.

സ്ത്രീകൾക്ക് എതിരായ അതിക്രമം തടയാൻ ‘മകൾക്കൊപ്പം’ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ‌‌കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് സീറോ ടോളറൻസ്. കുട്ടികൾക്ക് എതിരായ അതിക്രമം അറിയിക്കാൻ രഹസ്യ സ്വഭാവമുള്ള പോർട്ടൽ സജ്ജീകരിക്കും.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി കൂടുതൽ സ്ത്രീകളെ നിയമിക്കുമെന്നും ബജറ്റ്. കുട്ടികളെ അപമാനിക്കുന്നവർക്കെതിരെ അതിശക്തമായ നിയമ നടപടികൾ കൈക്കൊള്ളും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version