Kottayam
ഈരാറ്റുപേട്ടയിലെ മുൻസിപ്പൽ ഭരണം:ജനക്ഷേമകരമായ ഒരു പദ്ധതിയും നടപ്പിൽവരുത്താതെ ഉദ്‌ഘാടന മാമാങ്കങ്ങളും മാത്രം നടത്തുന്നുവെന്ന് എസ് ഡി പി ഐ
ഈരാറ്റുപേട്ട :ആറ് മാസത്തിലേറെയായി അധികാരത്തിലേറിയ .നഗരസഭ ഭരണസമിതിജനക്ഷേമകരമായ ഒരു പദ്ധതിയും നടപ്പിൽവരുത്താതെ സ്വജനപക്ഷപാതിത്വവും, ഉദ്‌ഘാടന മാമാങ്കങ്ങളും മാത്രം നടത്തുന്നു എന്ന്. എസ്.ഡി.പി.ഐ. ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു . നഗരസഭയിലെ കുറ്റി മരം ഡിവിഷനിലെ ആശാവർക്കർ നിയമനം അർഹതയുള്ളവരെ തഴഞ്ഞ് ഭരണസമിതിയുടെ സ്വന്തം ആളുകളെ തിരികെ കയറ്റുന്ന നടപടിയാണ് എന്ന് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്’ സഫിർ കുരുവനാൽ.
പാർലമെൻ്ററി പാർട്ടി ലീഡർ സുബൈർ വെള്ളാപള്ളിൽ, നഗരസഭാ കൗൺസിലർ ഷാഹുൽമുരുക്കോലിൽ എന്നിവർ ഈരാറ്റുപേട്ട പ്രസ് ക്ളബ്ബിലെ വാർത്ത സമ്മേളനത്തിൽപറഞ്ഞു. കഴിഞ്ഞ അമ്പത് വർഷമായി നഗരസഭാ ഭരണം നടത്തുന്ന യു.ഡി.എഫ് ഭരണ സമിതി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ അനധികൃത കെട്ടിട നിർമ്മാണപ്രവർത്തനങ്ങൾ അനുമതി നൽകി
യാതൊരു അടിസ്ഥാന സൗകര്യങ്ങളോ, മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഇല്ലാതെ കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകി മാലിന്യങ്ങൾ മുഴുവൻ മീനച്ചിലാറ്റിലേക്കും പരിസരങ്ങളിലേക്കും തള്ളുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ മുന്നൂറ്റി അമ്പതതോളം കുടുംബങ്ങൾക്ക് ലഭിക്കേണ്ട അഞ്ചര കോടിരൂപയുടെ പ്രോജക്റ്റ് നടപ്പിലാക്കാൻ കഴിഞ്ഞില്ല. നഗരസഭാ ഭരണസമിതി എല്ലാ സേവന മേഖലയിൽ നിന്നും പിൻമാറി,
ആശ്രയ കിറ്റ് വിതരണം വരെ നിർത്തിവച്ചു. ടൗണിൽ അനധികൃത കെട്ടിടം നിർമ്മിച്ച ലീഗ് നേതാവിൻ്റ് കെട്ടിടത്തിനെതിരേ ഹൈക്കോടതിയിൽ കേസ് നടന്ന് വരവേ ഈ വ്യക്തിയെ തന്നെ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റിയിൽ നഗരസഭയുടെ ലീഗൽ പ്രതിനിധി ആയി നിയമിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ് എന്ന് എസ്.ഡി.പി.ഐ. ഭാരവാഹികൾ പറഞ്ഞു