Kerala

പാലാ നഗരസഭ:അവസാന വർഷം സിജി ടോണിക്ക് ചെയർപേഴ്‌സൺ സ്ഥാനം ലഭിക്കുമോ ..?സോണിയാ ചിറ്റേട്ടിന് സാധ്യത തെളിയുന്നു

Posted on

പാലാ :പാലാ നഗരസഭാ ഭരണ കക്ഷിയിലെ സംഘര്ഷങ്ങള് പറഞ്ഞു തീർത്തെങ്കിലും ചില പ്രശ്നങ്ങൾ ബാക്കിയാവുന്നു .പ്രശ്നങ്ങൾ ഇത്രയും കുഴയുന്നതിനും ഒക്കെ സ്വതന്ത്ര മുന്നണിയിലെ അംഗമല്ലെങ്കിലും സ്വതന്ത്ര മുന്നണിക്ക് കൈയ്യും മെയ്യും മറന്നു പിന്തുണ നൽകിയ ജോസഫ് ഗ്രൂപ്പ് അംഗവും സീനിയർ നേതാവുമായ സിജി ടോണിയോടുള്ള കോൺഗ്രസ് അംഗങ്ങളുടെ സമീപനത്തിനും മാറ്റം വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു .

അടുത്ത തവണ മത്സരിക്കാൻ താല്പര്യപ്പെടാത്ത ചില കോൺഗ്രസ് അംഗങ്ങൾ ഇക്കാര്യം പലരോടും പല സമയങ്ങളിലായി പറഞ്ഞിട്ടുണ്ട് .നിർണ്ണായക സമയങ്ങളിൽ സ്വതന്ത്ര മുന്നണിക്ക് ശക്തമായ പിന്തുണ നൽകുകയും ;കോൺഗ്രസ് അംഗങ്ങളെ വെട്ടിൽ ചാടിക്കുവാൻ സ്വതന്ത്ര മുന്നണിക്ക് താങ്ങും തണലുമായി പ്രവർത്തിച്ചത് ജോസഫ് ഗ്രൂപ്പിലെ സോണിയാ ചിറ്റേട്ട് ഒഴികെയുള്ള രണ്ട് കൗൺസിലർമാരാണെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ സംസാരമുണ്ട് .

അതുകൊണ്ടു തന്നെ യു  ഡി എഫിലെ ധാരണയനുസരിച്ച് അവസാന ഒരു വർഷം  ജോസഫ് ഗ്രൂപ്പിന് ചെയർപേഴ്‌സൺ സ്ഥാനം ലഭിക്കുമ്പോൾ അത് സോണിയാ ചിറ്റേട്ട് ആവണമെന്നാണ് കോൺഗ്രസ് അംഗങ്ങളിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത് .ഒരു ഘടക കക്ഷി അംഗം എന്ന പരിധി വിട്ട് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ജോസഫ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾ ഇടപെട്ടെന്നും കോൺഗ്രസ് അംഗങ്ങൾക്കു പരാതിയുണ്ട് .

അതേസമയം കോൺഗ്രസിലെ കവീക്കുന്നു വാർഡ് മെമ്പർ റിയാ ചീരാൻകുഴിയെ മുഖ്യ ധാരയിൽ നിന്നുമകറ്റി നിർത്തുവാൻ സ്വതന്ത്ര മുന്നണിയുടെ ശ്രമങ്ങൾ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് . ബിസിനസ് കാരനായ റിയ യുടെ പിതാവിനെ സ്വാധീനിച്ച് റിയയെ നൂട്ടർ അടിപ്പിക്കുവാനാണ് സ്വതന്ത്ര മുന്നണി ശ്രമിച്ചത്.ഈ ശ്രമം ഒരു പരിധി വരെ വിജയിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

മായാ രാഹുൽ സ്വതന്ത്ര അംഗമാണെങ്കിലും സിജി ടോണിയും ;മായയും തമ്മിലുള്ള കൂട്ടുകെട്ട് കഴിഞ്ഞ ഭരണ സമിതിയിൽ അപ്രതിരോധ കോട്ടയായി നിലകൊണ്ടിരുന്നു .സൗണ്ട് ബോക്സിനു തകരാർ പറ്റിയ കുഞ്ഞാണ്ട കോൺഗ്രസ് അംഗത്തെ കൊണ്ട് പഴം പൊരി വരെ തീറ്റിക്കാൻ മയമ്മയ്ക്കു കഴിഞ്ഞിരുന്നു .അത് കൂടെ സിജി ടോണി ഉള്ളതിനാൽ ആയിരുന്നു .എന്നാൽ ആ സഖ്യം ഇപ്പോൾ തകർന്ന നിലയിലായിരിക്കുന്നു .സിജി ടോണിയുടെ സ്വതന്ത്ര മുന്നണിയോടുള്ള അമിത വിധേയത്വം മായമ്മയ്ക്കു തീരെ പിടിച്ചിട്ടില്ല .

കറുപ്പയ്യ മൂപ്പനാർ ആരേലും കൊന്നേച്ചു വന്നാലും ഉജ്ജ്വല സ്വീകരണം കൊടുക്കുന്ന സിജിയുടെ നിലപാടിനെ പുച്ഛിച്ചു തള്ളുകയാണ്  മായാ രാഹുൽ ഇപ്പോൾ .അത്രയും വിധേയത്വം കാണിക്കുന്നത് വ്യക്തിത്വം നശിപ്പിച്ചു കൊണ്ടാകരുത് എന്നാണ് മായമ്മയുടെ പക്ഷം .ഈയിടെയുണ്ടായ ഭരണ പക്ഷത്തെ അന്തർ നാടകങ്ങളിൽ ഉറച്ച നിലപാടായിരുന്നു മായമ്മയുടേത്.കറുപ്പയ്യാ മൂപ്പനാരെ തികച്ചും അവഗണിച്ചു കൊണ്ടായിരുന്നു യമ്മയുടെ ധീര നിലപാട് .ആദ്യ രണ്ടു വര്ഷം ദിയ  പുളിക്കക്കണ്ടവും ;മൂന്നാം വർഷം മായാരാഹുലും .നാലാം വർഷം ലിസിക്കുട്ടി മാത്യുവും ;അഞ്ചാം വർഷം സിജി ടോണിയും ചെയർ പേഴ്‌സൺ ആവണമെന്നാണ് യു  ഡി എഫിലെ നിലവിലെ ധാരണ .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version