Kerala

പാലാ നഗരസഭയിലെ അധികാര തർക്കം: സൗജന്യ യാത്ര ഉദ്‌ഘാടനത്തിന് കോൺഗ്രസ് പ്രാതിനിധ്യം പേരിനു മാത്രം

Posted on

പാലാ :കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയ ദര്ശിനി സൗജന്യ യാത്ര പദ്ധതിയുടെ പാലായിലെ ഉദ്‌ഘാടനത്തിനു കോൺഗ്രസ് പ്രാതിനിധ്യം പേരിനു മാത്രം .കോൺഗ്രസിനെ പ്രതിനിധീകരിച്ചു നഗരസഭയിലെ വനിതാ കൗൺസിലർമാർ പോലും പങ്കെടുത്തില്ല .

പങ്കെടുത്ത കോൺഗ്രസിലെ ഏക വനിതാ മുൻ കൗൺസിലർ ആനി ബിജോയിയാണ് .ഡി സി സി ജനറൽ സെക്രട്ടറി സി ടി രാജൻ ആദ്യാവസാനം പങ്കെടുത്തു .ചെയർപേഴ്‌സന്റെ സഹ പ്രവർത്തകരായ കോൺഗ്രസ് കൗൺസിലർമാരായ ലിസിക്കുട്ടി മാത്യു ;റിയാ ചീരാൻകുഴി ;രജിത പ്രകാശ് ഇവരൊന്നും പങ്കെടുത്തില്ല .കോൺഗ്രസ് പുരുഷ കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ ;തോമസ് പനക്കൽ ;ബിജു മാത്യൂസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തില്ല .

യു ഡി എഫ് എം എൽ എ മാണി സി കാപ്പൻ സ്ഥലത്തില്ലാതിരുന്നതിനാലാണ് പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ഉദ്‌ഘാടകയായത് .ഉദ്‌ഘാടനത്തിനു ശേഷം അവർ യാത്രക്കാരുമായി കുശലം പറയാനും;പ്രാദേശിക ചാനലുകളുടെ ലേഖികയായും ഒക്കെ അവർ  സമയം കണ്ടെത്തി .

പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചപ്പോൾ ;ജോസഫ് ഗ്രൂപ്പുകാരും ;കെ ഡി പി ക്കാരും ചടങ്ങിൽ സജീവമായി പങ്ക് കൊണ്ടു .ആംആദ്മിയുടെ ജോയി കളരിക്കൽ സംഘാടകനെ  പോലെ ചടങ്ങ് നിയന്ത്രിച്ചു കൊണ്ടുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version