Kottayam
പ്രിയദർശിനി യാത്ര :ഒരു സ്ത്രീ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിതെന്ന് ദിയ പുളിക്കക്കണ്ടം
പാലാ :ഒരു സ്ത്രീ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷണിതെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടം അഭിപ്രായപ്പെട്ടു .പാലാ കെ എസ് ആർ ടി സി അങ്കണത്തിൽ കേരളാ സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ദിയ.
സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടുകയും സ്ത്രീ പക്ഷ നീതി ഉറപ്പ് വരുത്തുന്നതുമായ യു ഡി എഫ് സർക്കാരിന്റെ ഏറ്റവും സ്ളാഹനീയമായ ഈ പദ്ധതി ഉദ്‌ഘാടനം ചെയ്യുവാൻ കഴിഞ്ഞതിൽ ഒരു സ്ത്രീ എന്ന നിലയിൽ തനിക്കു ആഹ്ലാദ നിമിഷമാണിതെന്നും ദിയ കൂട്ടിച്ചേർത്തു .
ചടങ്ങിൽ ആലീസ് കാപ്പൻ ;ജോയി കളരിക്കൽ ;പ്രശാന്ത് പാലാ ;ജോഷി വട്ടക്കുന്നേൽ ;സി ടി രാജൻ ;റീത്താമ്മ ജോർജ് ;ആനി ബിജോയി;ഷിമ്മി ജോർജ് എന്നിവർ പങ്കെടുത്തു.