Kerala

പാലാ സെന്റ് മേരീസിലെ ഏലിക്കുട്ടി ചേടത്തി (ഏലിക്കുട്ടി ജോസഫ് 90)നിര്യാതയായി

Posted on

പാലാ സെന്റ് മേരീസ് എൽ പി സ്‌കൂളിലെ ആദ്യകാല ജീവനക്കാരി ആയിരുന്ന ഏലിക്കുട്ടി ചേടത്തി (ഏലിക്കുട്ടി ജോസഫ് 90) നിര്യാതയായി .അക്കാലത്ത് സെന്റ് മേരീസിൽ പഠിച്ചിരുന്നവരുടെ ഓർമ്മകളിൽ വെള്ളച്ചട്ടയും  വെള്ള മുണ്ടുമുടുത്ത ചേടത്തിയുടെ രൂപം തെളിഞ്ഞു നിൽക്കുന്നു .

ജീവനക്കാരി എന്നതിലുപരി സ്‌കൂളിന്റെവ കാവലാളായിരുന്ന ഏലിക്കുട്ടി ചേടത്തി .പ്യൂൺ ജോലിക്കു പുറമെ പരിസരം വൃത്തിയാക്കുന്നതിലും പാചകം ചെയ്യുന്നതിലും ഏലിക്കുട്ടി ചേടത്തിയുടെ കരം ചെന്നെത്താത്ത മേഖലകളില്ല പാലാ എൽ പി സ്‌കൂളിൽ.

വെള്ളാപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ്(90) നിര്യാതയായി, സംസ്ക്കാരം ഇന്ന്(15/06/2026) 9.30നു ഭവനത്തിൽ ആരംഭിച്ചു പാലാ സെന്റ് തോമസ് കത്തീഡ്രലിൽ.

മക്കൾ ജോസ്, ലിസ്സി, സോഫി, സാലി, ജെസ്സി, ജയമോൾ. മരുമക്കൾ. തങ്കമ്മ കുരീത്തറ,പരേതനായ ദേവസ്യാച്ചൻ പാലത്തുങ്കൽ ചാലിൽ, വിൻസെന്റ് അറയാനിക്കൽ,ദേവസ്യാച്ചൻ ഇലവുoമൂട്ടിൽ,പരേതനായ നോബി മുള്ളുർ, രാജു പനയ്ക്കൽ.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version