Kerala

പാലാ നഗരസഭ :ഒത്തു തീർപ്പ് നീക്കങ്ങൾ ഫലം കണ്ടില്ല :സ്വതന്ത്ര മുന്നണിയുമായി സഖ്യം വേണ്ടെന്ന് 5 കോൺഗ്രസ് കൗൺസിലർമാർ

Posted on

പാലായിൽ ഇന്ന്‌ രാവിലെയും ;വൈകിട്ടുമായി നടന്ന കോൺഗ്രസ് യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ കടുത്ത നിലപാട് സ്വീകരിച്ചതിനാൽ തീരുമാനമാകാതെ പിരിഞ്ഞു .ഡി സി സി വൈസ് പ്രസിഡണ്ട് ബിജു പുന്നത്താനമാണ് ചർച്ച നിയന്ത്രിച്ചത്.പ്രൊഫസർ സതീഷ് ചൊള്ളാനി ;എൻ സുരേഷ് എന്നിവരും ചർച്ചയ്ക്കു നേതൃത്വം നൽകി .

രാവിലെ നടന്ന ചർച്ചയിൽ അഞ്ചു കൗൺസിലർമാർ സ്വതന്ത്ര മുന്നണിയുമായി സഖ്യം വേണ്ടെന്ന നിലപാടാണ് കൈക്കൊണ്ടത്,എന്നാൽ സെബാസ്ററ്യൻ പനയ്ക്കൽ എന്ന കൗൺസിലർ മറ്റു കൗൺസിലർമാരുടെ നിലപാടിൽ നിന്നും മാറി പാർട്ടി എന്ത് തീരുമാനിക്കുന്നു അതാണ് തന്റെ തീരുമാനമെന്ന് അറിയിച്ചു .ബാക്കി 5 കൗൺസിലർമാരും സ്വതന്ത്രരുമായുള്ള യാതൊരു സഖ്യമോ ചർച്ചയോ പാടില്ലെന്ന് നിഷ്ക്കർഷിച്ചു .

ഇന്ന് തിരുവഞ്ചൂർ എത്തുമ്പോൾ ചർച്ച നടക്കുമെന്ന് പ്രചരിച്ചിരുന്നെങ്കിലും അതൊരു പ്രചാരണം മാത്രമായിരുന്നു .അങ്ങനെയൊരു പരിപാടി മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല.വൈകിട്ട് ചേർന്ന യോഗത്തിൽ തോമസ് പനയ്ക്കൽ തന്റെ നിലപാട് പാർട്ടിയുടെ നിലപാടാണെന്നും അറിയിച്ചു .മായാ രാഹുലിനെ രാജി വയ് പ്പിച്ചു പകരം ഒരു കോൺഗ്രസ് അംഗത്തെ വൈസ് ചെയർമാൻ ആക്കാമെന്ന നിർദ്ദേശവും സ്വതന്ത്രരുടെ ഭാഗത്ത് നിന്നും വന്നത് അഞ്ചു കോൺഗ്രസ് അംഗങ്ങളും തള്ളി കളയുകയാണുണ്ടായത് .

മാണി സി കാപ്പൻ ചർച്ചകളിൽ ഇടപെട്ടില്ലെങ്കിലും ഫ്രാൻസിസ് ജോർജ് എം പി സ്വതന്ത്രരുമായി സഖ്യം ചേർന്ന് പോകണമെന്നാണ് വാദിക്കുന്നത് ഇത് കോൺഗ്രസ് അംഗങ്ങളിൽ കടുത്ത ആക്ഷേപം ഉയർന്നിട്ടുണ്ട് .കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പണത്തിനു ബുദ്ധിമുട്ടിയപ്പോൾ കോൺഗ്രസുകാർ കൈയ്യിൽ നിന്നും പണം മുടക്കിയാണ് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കിയതെന്നും അങ്ങനെയുള്ള ഫ്രാൻസിസ് ജോർജിന്റെ പ്രവർത്തനങ്ങൾ യു  ഡി എഫ് വിരുദ്ധമാണെന്നുമുള്ള വാദഗതിയും ഉയരുന്നുണ്ട് .ഫ്രാൻസിസ് ജോർജ് വിജയിച്ചത് കൊണ്ടാണ് ജോസഫ് ഗ്രൂപ്പിന് സംസ്ഥാന പാർട്ടിയെന്നുള്ള അംഗീകാരം ലഭിച്ചതെന്നും അല്ലായിരുന്നെങ്കിൽ സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭുയിക്കില്ലായിരുന്നു എന്നും കോൺഗ്രസുകാർ അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version