Kerala

ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ:ലോകമെങ്ങും ആശങ്ക

Posted on

അമേരിക്കൻ സൈന്യം ഇറാനിൽ പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് നിർണായക സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെയും മറ്റ് വാണിജ്യ കപ്പലുകളുടെയും സഞ്ചാരം പൂർണമായും തടഞ്ഞതായും വിലക്ക് ലംഘിക്കുന്ന കപ്പലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശത്തെ തുടർന്നാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ഹോർമുസ് മേഖലയിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങളും സൈനിക ഏറ്റുമുട്ടലുകളും ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു.

ഇറാനെതിരെ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കിയിരുന്നു. ആക്രമണ പരമ്പര തുടരുമെന്ന സൂചന നൽകിയ അദ്ദേഹം, പ്രശ്നപരിഹാരത്തിനായി ചർച്ചകൾക്ക് വഴിയുണ്ടെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version