Kerala

കളരിയാമ്മാക്കൽ റോഡ് ഇന്റർ ലോക്ക് ചെയ്തത് തന്റെ ശ്രമം ഫലമായി എന്ന കൗൺസിലറുടെ നടപടി ആരാന്റെ സദ്യയുടെ പിതൃത്വം ഏറ്റെടുക്കും പോലെയെന്ന് മുൻ കൗൺസിലർ ബിന്ദു മനു

Posted on

 

പാലാ നഗരസഭ ചെത്തിമറ്റം വാർഡിൽ കഴിഞ്ഞ 10 വർഷക്കാലമായി തിരിഞ്ഞു നോക്കാതെ കിടന്ന കളരിയമ്മാക്കൽ  റോഡ് വികസന മുരടിപ്പ് മാറ്റി എന്ന് പറഞ്ഞ് നടക്കുന്ന ബഹുമാനപ്പെട്ട വാർഡ് കൗൺസിലറെ; 2020 2025 കാലയളവിലെ ഭരണസമിതി ചെയ്തിരുന്ന കാര്യങ്ങൾ ഞാനാണ് ചെയ്തത് എന്ന് സ്വയം പറഞ്ഞു നടക്കുന്നതിനോട് ഞാനും ഒന്ന്  പറഞ്ഞു കൊള്ളട്ടെ . ബഹുമാനപ്പെട്ട എംഎൽഎ മാണി സി കാപ്പൻ അധികാരത്തിൽ വന്നപ്പോൾ കളരി യാ മാക്കൽ റോഡ് പിഡബ്ല്യുഡിക്ക്  വിട്ടുകൊടുക്കണം എന്ന് മുനിസിപ്പൽ കൗൺസിലിലേക്ക് കത്ത് നൽകി.അത്  കൗൺസിൽ പാസാക്കി . ഈ റോഡിൽ മുനിസിപ്പാലിറ്റി അധികാരപരിധിയിൽ നിന്ന് വിട്ടുകൊടുത്തു. അതിനാൽ നമ്മുടെ വാർഡിൽ ഈ റോഡ് മാത്രം നമുക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ വന്നു.

2015 -2020 വരെ കൗൺസിലർ ആയിരുന്ന പ്രസാദ് പെരുമ്പള്ളിയുമായി ഞാൻ സംസാരിച്ച് കളരിയാമാക്കൽ റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനായി അദ്ദേഹം മുനിസിപ്പാലിറ്റിയിലും പിഡബ്ല്യുഡി യിലും കയറിയിറങ്ങിയ ശ്രമഫലമായി 2025 26ലെ ഫണ്ടിൽ പ്രൊജക്റ്റ് റെഡിയാക്കി. ഫണ്ട് വന്നപ്പോൾ 6 ലക്ഷം രൂപ വർദ്ധിപ്പിച്ച് അനുവദിച്ചു. അപ്പോൾ കളരിയാമ്മാക്കൽ  റോഡ് രണ്ട് ലക്ഷം ;തൃക്കയിൽ കടവ് റോഡ് 2 ലക്ഷം ; ജൂബിലി ഭവൻ റോഡ് 2 ലക്ഷം എന്ന രീതിയിൽ വർക്ക് ഇട്ടു.കളരിയാമ്മാക്കൽ   റോഡിൽ ഇൻറർലോക്ക് ചെയ്യണം എന്ന് പറഞ്ഞത് പ്രകാരം എൻജിനീയർഅളവെടുത്ത് രണ്ട് ലക്ഷത്തി എൺപതിനായിരം വേണ്ടിവരും എന്ന് അറിയിച്ചു. അതിൽ പ്രകാരം ജൂബിലി ഭവന്‍

റോഡിൻറെ രണ്ട് ലക്ഷം ₹1,20,000 ആക്കുകയും ബാക്കി 80,000 കളരിയാമ്മാക്കൽ  റോഡിലേക്ക്  മാറ്റാൻ ഞാൻ കത്ത് കൊടുക്കുകയും ചെയ്തു അതുപ്രകാരം ടെൻഡർ ഇടുകയും ചെയ്യുന്നു. നേരത്തെ നിർഭാഗ്യവശാൽ ഇലക്ഷൻ വരികയും വർക്കെടുക്കുവാൻ സാധിക്കാതെ വരികയും ചെയ്തു.ഈ ഭരണസമിതി വരികയും ഞാൻ ചെയ്തിട്ട് പോന്ന എല്ലാ വർക്കും ഇപ്പോൾ വന്ന കൗൺസിലർ ആണ് ചെയ്തത് എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. അതുപോലെതന്നെ അഞ്ചുവർഷവും ശബരിമല ഫണ്ട് തൃക്കയിൽ അമ്പലത്തിലേക്ക് വാങ്ങിച്ചു കൊടുക്കുകയും ചെയ്തു പുതിയ ഫണ്ട് വരുന്നതേയുള്ളൂ എന്നിട്ടും ഇതുവരെ ശബരിമല ഫണ്ട് വാർഡിൽ കൊടുത്തിട്ടില്ല എന്ന് പ്രചരിപ്പിക്കുന്ന ആൾ ആരാണ് എന്ന് തിരിച്ചറിയണം  . ഈ കൗൺസിലിൽ ആറുമാസത്തോളം ആയി ഭരണം തുടങ്ങിയിട്ട് .പുതിയ കൗൺസിലറും വന്നു .  നിലവിൽ റോഡുകളിൽ എല്ലാം പുല്ല് നിറഞ്ഞതും ഓടകൾ എല്ലാം അടഞ്ഞ നിലയിലും  ആണ് കിടക്കുന്നത്.

സംഗതി ഇതായിരിക്കെ മുൻ കൗൺസിലറായ ബിന്ദു മനു എന്ന എന്റെയും ;അതിന്റെ മുൻപിൽ കൗണ്സിലറായിരുന്ന പ്രസാദ് പെരുമ്പള്ളിയുടെയും ശ്രമം ഫലമായി അനുവദിപ്പിക്കുകയും ചെയ്ത കളരി യാമ്മാക്കൽ റോഡ് വികസന പദ്ധതി തന്റേത് എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് സത്യ വിരുദ്ധവും;ആത്മ വഞ്ചനയുമാണ് . ആരാന്റെ സദ്യയുടെ പിതൃത്വം ഏറ്റെടുക്കുന്നത് പോലെ മാത്രമേ  ഉള്ളൂ ഈ പ്രചാരണം .

ബിന്ദു മനു മുൻ കൗൺസിലർ ചെത്തിമറ്റം 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version