Kottayam
വികസന മുരടിപ്പിന്റെ ലോക്ക് തകർത്ത് ;ഇന്റർ ലോക്കിട്ട് റോഡിലെ വെള്ളക്കെട്ട് പരിഹരിച്ച് കൗൺസിലർ ടോണി തൈപ്പറമ്പൻ
പാലാ ചെത്തിമറ്റം കളരിയാമക്കൽ റോഡിൽ ദീർഘനാളായി ഒരു മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. കളരിയാമ്മാക്കൽ റോഡിലെ ഈ വെള്ളക്കെട്ട് പ്രശ്നം കാരണം വണ്ടികൾക്ക് മഴക്കാലത്ത് കടന്നുപോകാൻ പറ്റാത്ത സാഹചര്യമായിരുന്നു.
ഇതിനൊരു പരിഹാരമായിയാണ് 281,000 രൂപയുടെ മുനിസിപ്പൽ ഫണ്ട് വെച്ച് ഇന്റർലോക്ക് ഇട്ട് വെള്ളക്കെട്ടും യാത്ര ക്ലേശവും പരിഹരിച്ചു. റോഡിലെ യാത്ര ക്ലേശം പരിഹരിച്ചതിനാൽ തന്നെ ജനങ്ങളും സന്തോഷത്തിലാണ് .
. കഴിഞ്ഞ പത്തു വർഷമായി ഈ റോഡിലേക്ക് മുൻസിപ്പൽ ഫണ്ട് നൽകാതെ ഈ പ്രദേശത്തുള്ളവരെ അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പാലാ നഗരസഭയുടെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ടോണിതൈപ്പറമ്പിലിന്റ പ്രവർത്തനത്തെ റിവർ വാലി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ ഗോപിയും കമ്മിറ്റി അംഗങ്ങളും അനുമോദിച്ചു.