Kottayam
പാലാ നഗരസഭയിലെ പ്രശ്നം പരിഹരിക്കപ്പെടാത്തതിനാൽ ഇന്നത്തെ കൗൺസിൽ യോഗം മാറ്റിവച്ചു
പാലാ :പാലാ നഗരസഭയിലെ ഇന്നലെ ഭരണ കക്ഷിയംഗങ്ങൾ തമ്മിൽ നടന്ന നടന്ന കൈയ്യേറ്റ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഇത് വരെ സാധിക്കാത്തതിനാൽ ഇന്ന് വൈകിട്ട് മൂന്നിന് ചേരാനിരുന്ന നഗരസഭാ യോഗം മാറ്റിവച്ചു .
ജലസേചന മന്ത്രിയുടെ യോഗം ഉള്ളതിനാലാണ് മാറ്റിവച്ചതെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുന്നതിന് ഇത് വരെ കളം ഒരുങ്ങിയിട്ടില്ല .കോട്ടയം ഡി സി സി നേതൃത്വവും പ്രശ്നങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ് .കെ എം മാണി യുടെ സ്വപ്ന പദ്ധതി എന്ന നിലയ്ക്ക് തൂക്ക് പാലം കൊണ്ട് വരികയെന്നതാണ് സ്വതന്ത്ര മുന്നണിയുടെ ഹിഡൻ അജണ്ട.എന്നാൽ ഇതിലെ കച്ചവടക്കണ്ണ് എല്ലാവര്ക്കും തന്നെ മനസ്സിലാവുകയും ബിജു മാത്യൂസ് പരസ്യമായി തന്നെ കഴിഞ്ഞ കൗൺസിലിൽ ഈ പദ്ധതിയെ എതിർക്കുകയും ചെയ്തതാണ് .അതാണ് ബിജു മാത്യൂസിനെ കായീകമായി നേരിടുന്നതിന്റെ പൊരുൾ .
പാലായിൽ എത്തുന്ന ഒരാൾക്ക് പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ പോലും പറ്റുന്ന ഒരിടമില്ല അത് പരിഹരിച്ചിട്ടു മതി വലിയ പദ്ധതികൾ എന്ന് മീനച്ചിലാറ്റിലേക്ക് കൈചൂണ്ടി ബിജു മാത്യൂസ് പറഞ്ഞത് കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട് .ഉടനെ തന്നെ ബിജു മാത്യൂസിന്റെ വാർഡായ കൊട്ടാരമാറ്റത്തെ ഓട്ടോ റിക്ഷ സ്റ്റാൻഡ് പ്രശ്നം കുത്തി പൊക്കി അത് വിവാദമാക്കുകയായിരുന്നു .
ഇന്നലെ കൈയ്യേറ്റ പ്രശ്നം ഉണ്ടായപ്പോൾ മുതൽ ഭരണ പക്ഷത്തെ ബാക്കിയുള്ള കൗൺസിലർമാരെ വിളിച്ച് വാക്ക് തർക്കമേ ഉണ്ടായിട്ടുള്ളൂ ;കയ്യേറ്റം ഉണ്ടായിട്ടില്ല എന്ന് പറയണമെന്ന് സ്വതന്ത്ര മുന്നണി ആവശ്യപ്പെട്ടിരുന്നു .അതിൻ പ്രകാരമാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രസ്താവന രാവിലെ തന്നെ എത്തിയത് .സംഘർഷം പരിഹരിക്കാൻ സാധിക്കാത്തതിലും കൗൺസിൽ നടന്നാൽ കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ കുടുംബ സമേതം കൗൺസിൽ ഹാളിൽ എത്തുമെന്നർതിനാലും ;പോലീസ് സംരക്ഷണം ഉള്ളതിനാലും കൗൺസിൽ കൂടിയാൽ സ്വതന്ത്ര മുന്നണിക്ക് കടുത്ത ആക്ഷേപം ആകുമെന്നതിനാലുമാണ് ഇന്നത്തെ കൗൺസിൽ യോഗം മാറ്റി വച്ചത്.ജൂൺ 28 നു സ്വതന്ത്ര അംഗം മായാ രാഹുൽ വൈസ് ചെയർമാൻ സ്ഥാനം രാജി വയ്ക്കുകയും പകരം സ്വതന്ത്ര മുന്നണിയിലെ ബിനു വൈസ് ചെയർമാൻ ആവുകയും ചെയ്യേണ്ടതിനാൽ തന്ത്ര പരമായാണ് ഇനിയുള്ള സ്വതന്ത്ര മുന്നണിയുടെ നീക്കങ്ങൾ .
അതെ സമയം സ്വതന്ത്ര മുന്നണിയുടെ സ്ഥിരം നമ്പറുകളായ വേളാങ്കണ്ണിക്ക് ടൂർ പോകൽ ;പളനിക്ക് ടൂർ പോകൽ ;വാഗമണ്ണിന് ടൂർ പോകൽ ;മൂന്നാറിന് ടൂർ പോകൽ ;മുന്തിയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കൽ ;വിവിധ ഭക്ഷണ രുചിക്കൂട്ടുകൾ ആസ്വദിപ്പിക്കൽ തുടങ്ങിയ നമ്പറുകൾ ഇറക്കാനുള്ള കളവും ഒരുങ്ങുന്നുണ്ട് .ഇതിനായി രണ്ട് വോട്ടിനു വിജയിച്ച ഒരു കൗൺസിലറെ പ്രേരകനായും വർത്തിപ്പിക്കുന്നുണ്ട്.