Kerala

നരേന്ദ്ര മോദി സർക്കാരിൻ്റെ പന്ത്രണ്ടാം വാർഷികവും പരിസ്ഥിതി ദിനാഘോഷവും പാലായിൽ സംഘടിപ്പിച്ചു

Posted on

ബിജെപി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 12 വർഷം പൂർത്തിയാക്കിയതിൻ്റെ വാർഷിക ആഘോഷത്തിൻ്റെ വിവിധ പരിപാടികളുടെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ട് ബി.ജെപി ജില്ലാ ജനറൽ സെക്രട്ടറിയും മുത്തോലി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ N. K ശശികുമാർ നിർവ്വഹിച്ചു.

പാലാ മുൻസിപ്പാലിറ്റി ബൂത്ത് 155 ൽ  മാത്യു സെബാ സ്റ്റ്യൻ പീടികയിൽ അവറുകളുടെ വസതിയ്ക്ക് സമീപം പ്ലാവ് നട്ട് അമ്മയ്‌ക്കൊരു മരം പദ്ധതി ആരംഭിച്ചു. ആയിരം വീടുകളിൽ ചന്ദന തൈ നടുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജി അനീഷ് മുൻസിപ്പാലിറ്റി ബൂത്ത്158 ൽ ശ്രീ. അനിൽ, പതിപ്പള്ളിൽ അവറുകൾക്ക് നൽകി നിർവ്വഹിച്ചു.

ഉദ്ഘാടന ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി P R മുരളീധരൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് മനോജ് കുമാർ, പയസ് റ്റി ജെ, ഹരി ഉണ്ണിപ്പള്ളി, മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് പുഷ്പജ P R, മുൻസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് സണ്ണി മാത്യു, സുനിൽ പഴവീട്, അഡ്വ. ജോസ് മാണി, ഗോപി, തോമസ് K J, രാജപ്പൻ, സുകുമാരൻ, ബിജു കോട്ടയരികിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version