Kottayam
കൊട്ടാരമറ്റം ഓട്ടോസ്റ്റാൻ്റ് വിഷയം ഓട്ടോ തൊഴിലാളികൾക്ക് അനുകുലമായ നിലപാട് സ്വീകരിക്കും – മുനിസിപ്പൽ LDf പാർലമെൻ്ററി പാർട്ടി
പാലാ :കൊട്ടാരമറ്റം ഓട്ടോസ്റ്റാൻ്റ് വിഷയം ഓട്ടോ തൊഴിലാളികൾക്ക് അനുകുലമായ നിലപാട് സ്വീകരിക്കും – മുനിസിപ്പൽ LDf പാർലമെൻ്ററി പാർട്ടി.
കൊട്ടാരമറ്റം കോപ്ളക്സിന് സമീപം മെയിൻ റോഡിൽ കിടന്നിരുന്ന ഒട്ടോ തൊഴിലാളികൾ കഴിഞ്ഞ ദിവസം റോഡിന് സമാന്തരമായി നഗരസഭ കോപ്ളക്സിന് മുന്നിൽ ഓട്ടോകൾ മാറ്റിയിട്ടിരുന്നു. കോപ്ളക്സ് നിർമ്മിക്കുന്നതിന് മുൻപ് വർഷങ്ങളായി ഇതിന് മുന്നിലാണ് സ്റ്റാൻഡായി അവർ ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ പിന്നീട് പുറകോട്ട് മാറി മെയിൻ റോഡ് സൈഡിൽ വീതി കുറഞ്ഞ സ്ഥലത്ത് കിടന്ന് ഓടി വരുകയായിരുന്നു.
കോട്ടയം ഭാഗത്തേയ് ക്കുള്ള വൺവേയിൽ നിന്ന് പാലാ ഭാഗത്തേയ്ക്കുള്ള വൺവേയിലേയ്ക്ക് കട്ട് ചെയ്ത് കയറുന്ന ഭാഗമായതിനാലും ഓട്ടോ കിടന്ന് കഴിയുമ്പോൾ റോഡിന് വീതി കുറവായതിനാലും നിരന്തര അപകടങ്ങളായിരുന്നു.കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ കാലിൽ വാഹനം കയറിയതാണ് ഓട്ടോ തൊഴിലാളികളെ സ്ഥലം മാറാൻ പ്രേരിപ്പിച്ചത്. വിഷയത്തിലെ പൊതു ജന താല്പര്യവും നിജസ്ഥിതിയും മനസ്സിലാക്കി LDf ൻ്റെ അടിയന്തര പാർലമെൻ്ററി പാർട്ടി വിളിച്ച് ചേർത്താണ് ഈ വിഷയം കൗൺസിലിൽ വരുമ്പോൾ LDF ലെ 12 കൗൺസിലർമാരും ഓട്ടോ തൊഴിലാളികൾക്ക് അനുകൂല നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചത്.ഈ ഓട്ടോ തൊഴിലാളികൾ കോപ്ളക്സിന് മുന്നിൽ നിർദ്ദേശിക്കുന്ന സ്ഥലത്ത് കിടക്കുന്നതു കൊണ്ട് കച്ചവടക്കാർക്ക് ബുദ്ധിമുട്ട് വരുന്നില്ലയെന്നും മെയിൻ റോഡിലെ അപകടം കുറയുമെന്നും പാർലമെൻ്ററി പാർട്ടി വിലയിരുത്തി.
വിഷയം കൗൺസിലിൽ ചർച്ച ചെയ്യയ്ത് തീരുമാനം എടുക്കുന്നതു വരെ ഓട്ടോ തൊഴിലാളികളെ അവിടുന്ന് മാറ്റാൻ സെക്രട്ടറി തയ്യാറാകരുതെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പാർലമെൻ്റി പാർട്ടി ലീഡർ റോയി ഫ്രാൻസീസ്, മുൻ ചെയർമാൻ ഷാജു തുരുത്തൻ, മുൻ ചെയർപേഴ്സൺമാരായ അഡ്വ ബൈറ്റി ഷാജു, ജോസിൻ ബിനോ, ലീനാ സണ്ണി പുരയിടം, ബിജി ജോ ജോ കുടക്കച്ചിറ ,കൗൺസിലർമാരായ ജോർജു കുട്ടി ചെറുവളളി, സനൽ ചോക്കാട്ടുപറമ്പിൽ, ടോമിൻ വട്ടമല ,ജിജി ബൈജു, റുബി ആൻ്റോ പടിഞ്ഞാറെക്കര തുടങ്ങിയവർ പങ്കെടുത്തു.