Kerala
ചെണ്ടുമല്ലി തോട്ടം ഒരുക്കി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ പരിസ്ഥിതി ദിനാചരണം
ഇരുമാപ്രമറ്റം: ഫലവൃക്ഷത്തോട്ടവും ചെണ്ടുമല്ലി തോട്ടവും ഒരുക്കിയാണ് ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചത്.
മേലുകാവ് കൃഷി ഓഫീസർ ജിസ്സ് ലൂക്കോസിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാർ നടത്തി.
എള്ളുംപുറം സിഎംഎസ് എൽ പി. സ്കൂളിൽ അലങ്കാരസസ്യങ്ങൾ നൽകുകയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു. പോസ്റ്റർ രചന മത്സരം പരിസ്ഥിതി ക്വിസ് എന്നിവയും നടന്നു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലിൻ്റാ ദാനിയേൽ,
നല്ലപാഠം കോ-ഓർഡിനേറ്റർ സൂസൻ വി.ജോർജ്, എസ്.ആർ ജി കൺവീനർ മെജലിൻ സ്നി ജ ബെൻ , സ്റ്റാഫ് സെക്രട്ടറി റി ബേക്ക എം ഐ. ജമീഷ, അഞ്ജന, അനിൽ പൊട്ടമുണ്ടയ്‌ക്കൽ എന്നിവർ നേതൃത്വം നൽകി.