Kottayam

മീനച്ചിൽ പഞ്ചായത്തിനെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഗ്രാമവണ്ടി തുടരും :മന്ത്രി സി പി ജോണിൽ നിന്നും ഉറപ്പ് വാങ്ങി മാണി സി കാപ്പൻ

Posted on

പാലാ :മീനച്ചിൽ പഞ്ചായത്തിനെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഗ്രാമവണ്ടി തുടർ പ്രക്രിയയാക്കി മാറ്റുമെന്ന് മാണി സി കാപ്പൻ എം എൽ എ യ്ക്ക് മന്ത്രി സി പി ജോൺ ഉറപ്പ് നൽകി.മീനച്ചിൽ പഞ്ചായത്തിലെ വിവിധയിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കെ എസ് ആർ ടി സി യുടെ ഗ്രാമവണ്ടി മീനച്ചിൽ കാർക്ക് ഒരു അനുഗ്രഹമായിരുന്നു .

എന്നാൽ കളക്ഷൻ കുറഞ്ഞതോടെ കെ എസ് ആർ ടി സി ബസ് നിർത്തലാക്കുകയായിരുന്നു .പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി പരിമിതമാണെന്നതിനാൽ പഞ്ചായത്തിനും അധിക ബാധ്യത ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല .

യു  ഡി എഫ് ഭരണ സമിതിയും ;യു  ഡി എഫ് നേതാക്കളും മാണി സി കാപ്പനെ ചെന്ന് കണ്ട്  വിവരം ധരിപ്പിക്കുകയും ഉടൻ തന്നെ  മന്ത്രി സി പി ജോണിനെ കണ്ട് ഗ്രാമവണ്ടിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു .കാര്യങ്ങൾ മനസിലായ മന്ത്രി സി പി ജോൺ ഉടനെ തന്നെ ഗ്രാമ വണ്ടി പുനർ ക്രമീകരിക്കുവാൻ  നിർദ്ദേശം നൽകി .ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗ്രാമവണ്ടി ഓടിത്തുടങ്ങും .

മാണി സി കാപ്പൻ മന്ത്രി സി പി ജോണിനെ കണ്ട് നിവേദനം നല്കിയതറിഞ്ഞ് ചില കേന്ദ്രങ്ങൾ ഉടനെ തന്നെ മന്ത്രിയെ കണ്ട് ഉറപ്പ് വാങ്ങിയെന്നും തങ്ങളാണ് ഗ്രാമവണ്ടി പുനഃ സ്ഥാപിച്ചതെന്ന് വരുത്തി തീർക്കുവാനും ശ്രമം നടത്തിയെന്ന് യു  ഡി എഫ് കേന്ദ്രങ്ങൾ ആരോപിച്ചു .എട്ടുകാലി മമ്മൂഞ്ഞുമാർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതാണ് സമകാലീന സംഭവ വികാസങ്ങൾ തെളിയിക്കുന്നതെന്നും യു  ഡി എഫ് കേന്ദ്രങ്ങൾ ആരോപിച്ചു .ഗ്രാമവണ്ടിക്കായി പരിശ്രമിച്ച മാണി സി കാപ്പനെ മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സുബി സുരേഷ് അഭിനന്ദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version