Kottayam
തൊട്ടാൽ വിവരമറിയും ;പാലാ അൽഫോൻസാ കോളേജിൽ കരാട്ടെ പരിശീലനം
പാലാ അൽഫോൻസാ കോളേജിന്റെയും അൽഫോൻസിയൻ കമ്മ്യൂണിറ്റി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ, കുട്ടികൾക്കും മുതിർന്നവർക്കുമായി കരാട്ടെ പരിശീലനം ആരംഭിക്കുന്നു.
എല്ലാ ശനിയും ഞായറും വൈകിട്ട് 4:30 മുതൽ 6 വരെയാണ് ക്ലാസ്സ്. ജൂൺ 6 ശനിയാഴ്ച മുതൽ ക്ലാസ്സുകൾ ആരംഭിക്കും. പ്രായ ഭേദമെന്യേ ആർക്കും ഇതിൽ പങ്കെടുക്കാം. പ്രതിമാസം 600 രൂപയാണ് ഫീസ്. സെംബായി സനൂഷ സുദർശനൻ ആണ് ട്രെയിനർ.
പങ്കെടുക്കാൻ താല്പര്യമുള്ളവർ 9061670492, 9447288676 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിസ്റ്റർ മിനിമോൾ മാത്യു അറിയിച്ചു.