Kerala

കടനാട് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് – ജൂലൈ 11 ന്

Posted on

 

പാലാ :2023 നവംബർ മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ തുടർന്നു വരുന്ന കടനാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഭരണ സമിതിയെ ജൂലൈ 11 ന് തിരഞ്ഞെടു
ക്കുന്നു.13 അംഗ ഭരണ സമിതിയിൽ 2 സീറ്റുകൾ വനിതകൾക്കും, 25000 രൂപയിൽ കൂടുതൽ നിക്ഷേപമുള്ളവർക്കും,40 വയസിൽ താഴെ പ്രായമുള്ള പൊതു വിഭാഗത്തിൽപ്പെട്ടവർക്കും,

40 വയസിൽ താഴെ പ്രായമുള്ള യുവതിക്കും,SC/STവിഭാഗത്തിനും ഓരോ സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.50 കോടിയിലേറെ നിക്ഷേപമുള്ള കടനാട് ബാങ്കിൽ നിക്ഷേപകർക്ക് പ്രതിമാസം രണ്ടു തവണയായി 4000 രൂപ തിരികെ നൽകുമെന്നാണ് അഡ്മിനിസ്ട്രേറ്റർ കമ്മറ്റി അറിയിച്ചിട്ടു
ണ്ടെങ്കിലും പല മാസങ്ങളിലും ടി തുക പോലും നൽകാൻ സാധിച്ചിരുന്നില്ല.

ബാങ്ക് തിരഞ്ഞെടുപ്പിൽ നിർണ്ണായമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിനായി, കടനാട് സഹകരണ ബാങ്ക് നിക്ഷേപകരുടെ യോഗം ബുധനാഴ്ച 4 മണി
ക്ക് കൊല്ലപ്പള്ളി വ്യാപാര ഭവനിൽ ചേരുന്നു.പ്രസ്തുത യോഗത്തിൽ എല്ലാ നിക്ഷേപകരും എത്തിച്ചേരണമെന്ന് ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡിപ്പോസി റ്റേഴ്സ് ഫോറംസംസ്ഥാന വൈസ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version