Kerala

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജോമി ബെന്നി ഉദ്ഘാടനം ചെയ്തു

Posted on

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജോമി ബെന്നി ഉദ്ഘാടനം ചെയ്തു.

സെൻ്റ് മേരിസ് ചർച്ച് പാരിഷ് ഹാളിൽ നടത്തപ്പെട്ട യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. മാത്യു പുല്ലുകാലായിൽ അധ്യക്ഷനായിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സിനിമ സംവിധായകനുമായ ശ്രീ. മാർട്ടിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ചിത്ര സജി, വാർഡ് മെമ്പർ  സന്തോഷ് ജോസഫ്, സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത്,

ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ, അദ്ധ്യാപകരായ  ജസ്റ്റിൻ തോമസ്,  സച്ചിൻ ഫിലിപ്പ് വിദ്യാർത്ഥി പ്രതിനിധികളായ കുമാരി അലൻസാ ജോബോയ്, കുമാരി ആത്മജ നിശാന്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾ സൈബർ സുരക്ഷ പ്രതിജ്ഞ ചൊല്ലി.  മാർട്ടിൻ ജോസഫിന് സ്കൂളിൻ്റെ ഉപഹാരം നൽകി. പുതുതായി സ്കൂളിലേക്ക് എത്തിയ എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുര പലഹാരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version