Kerala

കോരിച്ചൊരിയുന്ന മഴയത്തും നൂറു കണക്കിന് മരിയ ഭക്തർ ഒഴുകിയെത്തി :പാലാ ടൗൺ കപ്പേളയിലെ വണക്കമാസത്തിന് പ്രോജ്വല സമാപനം

Posted on

പാലാ :കോരിച്ചൊരിയുന്ന മഴയ്ക്ക് പാലായിലെ മരിയ ഭക്തരുടെ വിശ്വാസ തീക്ഷ്ണത കെടുത്തുവാൻ ആയില്ല .പാലാ ടൗൺ കപ്പേളയിൽ കഴിഞ്ഞ 31 ദിവസങ്ങളിലായി നടന്നു വന്ന മെയ്മാസ വണക്കത്തിന് പ്രോജ്വല സമാപനം .

വൈകിട്ട് നടന്ന കൊന്ത നമസ്ക്കാരത്തിനും ;ലദീഞ്ഞിനും കത്തീഡ്രൽ പള്ളി അസിസ്റ്റൻഡ് വികാരി ജോർജ് തറപ്പേൽ മുഖ്യ കാർമ്മികനായിരുന്നു .കത്തീഡ്രൽ പള്ളി വികാരി ജോസഫ് മലേപ്പറമ്പിൽ ;ളാലം പള്ളി വികാരി ജോസഫ് തടത്തിൽ ;ളാലം പുത്തൻ പള്ളി വികാരി ജോർജ് മൂലേച്ചാലിൽ എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകി .കൈക്കാരന്മാരായ എം സി അലക്സ് മുളയ്ക്കൽ ;രാജേഷ് പാറയിൽ ;ടോമി പാനായിൽ ;എന്നിവരും കമ്മിറ്റിയംഗങ്ങളായ പി സി ജോസഫ് താന്നിയത്ത് ;ജോസുകുട്ടി പൂവേലിൽ ;ജോമോൻ വേലിക്കകത്ത് എന്നിവരും സന്നിഹിതരായിരുന്നു .

ഇപ്രാവശ്യം വസ്ത്ര വിതരണത്തിനു പകരം കുരിശുപള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണമാണ് നടത്തിയിരുന്നത് .നൂറു കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളോടൊപ്പം വന്നു പഠനോപകാരണങ്ങൾ ഏറ്റുവാങ്ങി .പ്രമുഖ കമ്പനികളുടെ സ്‌കൂൾ ബാഗും ,5 നോട്ട് ബുക്കും ;ടിഫിൻ ബോക്‌സും ,വാട്ടർ ബിട്ടിലും ;ഇൻസ്ട്രുമെന്റ് ബോക്‌സും അടങ്ങിയതാണ് പഠനോപകരണ കിറ്റിൽ ഉണ്ടായിരുന്നത് .പഠനോപകരണ വിതരണം കത്തീഡ്രൽ പള്ളി വികാരി ഫാദർ  ജോസഫ് മലേപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version