Kerala

നീലക്കാർഡിനുള്ള അധികവിഹിതം  റേഷൻ വിതരണം നിർത്തി

Posted on

നീലക്കാർഡിനുള്ള അധികവിഹിതം  നിർത്തി. പതിവു റേഷൻവിഹിതത്തിനു പുറമേ ഏപ്രില്‍ മാസത്തില്‍ രണ്ടുകിലോയും മേയില്‍ മൂന്നുകിലോയും അരി അധികവിഹിതം നീലക്കാർഡിനു ലഭിച്ചിരുന്നു.

ഇതാണ് നിർത്തിയത്.ജൂണ്‍ മുതല്‍ പതിവ് റേഷൻ മാത്രമേ നിലക്കാർഡ് ഉടമകള്‍ക്ക് ലഭിക്കൂ. എന്നാല്‍ ആട്ടവിഹിതം തുടരും. പിങ്ക്, നീല, വെള്ള കാർഡുകാർക്ക് നാലുപാക്കറ്റുവരെ ആട്ട സ്റ്റോക്കനുസരിച്ച്‌ ലഭിക്കും. മഞ്ഞക്കാർഡിന് മൂന്നുപാക്കറ്റും ലഭിക്കും.

പശ്ചിമേഷ്യൻ സംഘർഷം പ്രമാണിച്ച് ഏപ്രിൽ മെയ് മാസങ്ങളിലേ റേഷൻ ഒന്നിച്ച് നൽകിയത് വിതരണ പ്രശ്നം ഉണ്ടാവുന്നതിനാൽ ഇനി മുതൽ അതാതു മാസത്തെ റേഷനായിരിക്കും നൽകുക .പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഈ പരീക്ഷണം അപാകതകളുണ്ടാക്കിയതിനെ തുടർന്നാണ് മാറ്റിയത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version