Kerala

ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പഠന ഉപകരണ വിതരണവും SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് അനുമോദനവും നടത്തപ്പെട്ടു

Posted on

പാലാ :ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പഠന ഉപകരണ വിതരണവും SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് അനുമോദനവും
2026 മെയ്‌ 30 ശനിയാഴ്ച 11 മണിക്ക് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദയ ചെയർമാൻ
പി  എം ജയകൃഷ്ണന്റെ അധ്യക്ഷഥയിൽ നടത്തപ്പെട്ടു.

ദയ -മെൻ്ററും , Social worker, Author, Motivational Speaker മായ ശ്രീമതി. നിഷ ജോസ് കെ മാണി ഉദ്ഘാടന കർമം നിർവഹിച്ചു. കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരിയും ദയ – രക്ഷധികാരിയുമായ റവ. ഫാ തോമസ് മണിയൻചിറ , അനുഗ്രഹ പ്രഭാഷണം നടത്തി.

പാല റോട്ടറി ക്ലബ്‌ പബ്ലിക് ഇമേജ് ചെയർമാൻ  സന്തോഷ്‌ മാട്ടേൽ ദയയിലെ 10 കുട്ടികൾക്ക് റോട്ടറി ക്ലബ്ബിന്റെ OPPOL പ്രോജെക്ടിന്റെ ഭാഗമായി സ്കോളർഷിപ് പ്രഖ്യാപനവും വിതരണവും നടത്തി.

Kottayam Ladies Circle No.48 charitable trust Chairperson  റോസ് ആൻ തരകൻ, സെക്രട്ടറി  മായ കുര്യൻ, പുളിമൂട്ടിൽ silks പാല സ്റ്റോർ മാനേജർ ശ്രീ. ബിജു ജോൺ, സാമൂഹ്യ പ്രവർത്തക കുമാരി. റിയാനാ ടോമി കുറ്റിയാങ്കൽ എന്നിവർ പഠന ഉപകരണ വിതരണം നടത്തി.

ദയ- വൈസ് ചെയർമാനും ,പാരാ ലീഗൽ വോളൻ്റിയറുമായ ശ്രീമതി. സോജ ബേബി, ദയ – ജോയിന്റ് സെക്രട്ടറിയും , റിട്ടയേർഡ് RTO(Enforcement) മായ ശ്രീ. പി. ടി സുനിൽ ബാബു,ദയ – സെക്രട്ടറി  തോമസ് ടി എഫ്രേം, ദയ – ട്രഷറർ  ലിൻസ് ജോസഫ്, ദയ എക്സിക്യൂട്ടീവ് മെമ്പർ  സിന്ധു പി നാരായണൻ, കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ,  ബിജോയ്‌ ജോസഫ്, സാമൂഹ്യ പ്രവർത്തകൻ ശ്രീ. എൽബിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

120 കുട്ടികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു. SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച 13 കുട്ടികൾക്ക് അനുമോദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version