Kerala
റോട്ടറി ക്ലബ് പാലായുടെയും മരിയസദനം പാലായുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മെയ് 31-ന് രാവിലെ 9 മണിക്ക് പാലാ മരിയസദനത്തിൽ
പാലാ: റോട്ടറി ക്ലബ് പാലായുടെയും മരിയസദനം പാലായുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് 2026 മെയ് 31-ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ പാലാ മരിയസദനത്തിൽ നടക്കും.
റോട്ടറി ക്ലബ് പ്രസിഡന്റ് Rtn. ജോഷി വെട്ടുകാട്ടിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ ജോസ് കെ. മാണി MP ഉദ്ഘാടനം നിർവഹിക്കും.
സൗജന്യ പ്രമേഹ രോഗനിർണയം (RBS), HBA1C, ലിപിഡ് പ്രൊഫൈൽ, യൂറിക് ആസിഡ് പരിശോധന, പാദത്തിന്റെ ന്യൂറോപ്പതി, കണ്ണിന്റെ റെറ്റിനോപ്പതി സ്ക്രീനിംഗ് എന്നിവ ക്യാമ്പിൽ നടത്തും.
*ഡോ. ജി. ഹരീഷ് കുമാർ* (സീനിയർ ഫിസിഷ്യൻ), *ഡോ. ടോണി മാത്യു* (സർജൻ), *ഡോ. ബെറ്റി മാത്യു* (സീനിയർ ഗൈനക്കോളജിസ്റ്റ്), ഡോ. പി. ജെ. ജോസ്* (സീനിയർ ENT സർജൻ), *ഡോ. പീറ്റർ മാത്യു* (ചർമ്മരോഗ വിദഗ്ധൻ), *ഡോ. വിഷ്ണുപ്രിയ* (കണ്ണുരോഗ വിദഗ്ധ) എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സയും നിർദേശങ്ങളും നൽകും.