Kerala

ശീർഷസനത്തിനും ശലഭാസനത്തിനുമെല്ലാം അരുവിക്കച്ചാൽ വെള്ളച്ചാട്ടം സാക്ഷി:അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തിലെ ഈ വർഷത്തെ ടൂറിസം സീസണ്  ശ്രദ്ധേയമായ തുടക്കം

Posted on

ഭരണങ്ങാനം അസ്സീസി യോഗാ ക്ലബ്ബ് അംഗങ്ങളുടെ യോഗാഭ്യാസങ്ങൾകൊണ്ട് ശ്രദ്ധേയമാക്കി അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തിലെ ഈ വർഷത്തെ ടൂറിസം സീസണ്  ശ്രദ്ധേയമായ തുടക്കം. യോഗാ  ക്ലബ്ബിനെ പ്രതിനിധീകരിച്ച് മുപ്പത്തഞ്ചോളം പേരാണ് വെള്ളച്ചാട്ടം സന്ദർശനത്തിന് എത്തിയത്. യോഗാഭ്യാസികളുടെ ശീർഷസനത്തിനും ശലഭാസനത്തിനുമെല്ലാം അരുവിക്കച്ചാൽ സാക്ഷിയായി.

ഭൂമികയുടെ പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവിലെ മര്യാദകളുടെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായ അരുവിക്കച്ചാലിലേയ്ക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘത്തെ സ്വീകരിച്ചുകൊണ്ട് പഞ്ചായത്തംഗം മിനിമോൾ ബിജു യോഗാചാര്യ ജോർജിനെ ഷാൾ അണിയിച്ചു. ഭൂമിക നേറ്റീവ് വിൻഡോ മാനേജർ ശോഭന കുഞ്ഞുമോൻ, യോഗാ ക്ലബ്ബ് പ്രസിഡൻ്റ് പി.സി. ജോസഫ് പൂണ്ടിക്കുളത്തിന് പൂച്ചെണ്ട് നൽകി.

നേറ്റീവ് വിൻഡോ നാട്ടുപച്ചയുടെ അഞ്ചാമത് സീസൺ പ്രവർത്തനം അഡ്വ. ഫാ. സിബി പാറടിയിൽ നാടമുറിച്ച് ഉത്ഘാടനം ചെയ്തു. ഭൂമിക സെക്രട്ടറി എബി ഇമ്മാനുവൽ, ഗ്രാമജാലകം പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. അരുവിക്കച്ചാലിൽ കുളിച്ച് കയറിയ സന്ദർശകർക്ക് നാട്ടുപച്ചയിൽ നിന്ന് ചൂട് ഉള്ളിവടയും ചായയും വിതരണം ചെയ്തു. യോഗാ ക്ലബ്ബിൻ്റെ യോഗം പാതാമ്പുഴ പ്ലാത്തോട്ടം ജാക്ക് ഗ്രോവ് ഫാം ഹൗസിൽ നടന്നു. ഗ്രാമജാലകത്തെ മുഴുദിനം ആസ്വദിച്ചാണ് സംഘം മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version