Kerala
കാരുണ്യ മഴ പത്തനംതിട്ടയിൽ നിന്നും പാലായിലേക്ക് :പഠനോപകരണങ്ങൾ വിതരണം ചെയ്തു
പാലാ :നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റും പാലാ പോലീസ് സ്റ്റേഷനും സംയുക്തമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.പാലാഅമ്പാടി ഹോട്ടൽ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രശാന്ത് പാലാ അധ്യക്ഷത വഹിചാ ചടങ്ങിൽ . മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പഠനോപകാരണങ്ങൾ വിതരണം ചെയ്തു .. ട്രസ്റ്റ് ചെയർമാൻ കെന്നഡി ചാക്കോ കുട്ടികൾക്കുള്ള സന്ദേശം നൽകി . പാലാ എസ്.ഐ സുരേഷ് കുമാർ ഡി.എസ്, കെ.ഡി.ഷീല ;തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു .