Kerala

പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യന് പനയ്ക്കപ്പാലം RPS ൽ സ്വീകരണം നൽകി

Posted on

 

പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് MJ സെബാസ്റ്റ്യന് പനയ്ക്കപ്പാലം RPS ൽ മെയ് 25 ആം തീയതി തിങ്കളാഴ്ച സ്വീകരണം നൽകി.RPS പ്രസിഡൻറ് ശ്രീ ജോയിക്കുട്ടി മാത്യു അധ്യക്ഷത വഹിച്ചു. RPS വൈസ് പ്രസിഡൻറ് ശ്രീ N.P. തോമസ് സ്വാഗതം ചെയ്തു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോമി ബെന്നി, വാർഡ് മെമ്പർ സുധ രഘു, പഞ്ചായത്ത് മെമ്പർമാരായ ജോയി ജോസഫ്, സജീവൻ എന്നിവരും, തലപ്പലം സഹകരണ ബാങ്ക് പ്രസിഡൻറ് ഷിബി ജോസഫും, P.J. മാത്യു എന്നിവരും ആശംസകൾ നേർന്നു.

K.M. തോമസ് കൃതജ്ഞത അർപ്പിച്ചു.കമ്മിറ്റി മെമ്പർമാരായ T.O. മാത്യു തട്ടാംപറമ്പിൽ (മുൻ RPS പ്രസിഡൻറ്), ഗോപാലകൃഷ്ണൻ നായർ ഒട്ടിലാമ്മാക്കൽ, C.K. സുരേന്ദ്രൻ പാറപ്പുറത്ത്, ജോസ് മാത്യു കാരുവേലിൽ, T.C. മാത്യു തെക്കേടത്ത് എന്നിവർ സ്വീകരണത്തിനും പൊതുയോഗത്തിനുംനേതൃത്വം നൽകി.

അഡ്വക്കേറ്റ് M.J. സെബാസ്റ്റ്യൻ (സജി) തൻറെ മറുപടി പ്രസംഗത്തിൽ കേരളത്തിലെ കാർഷിക മേഖല ഉത്തേജിപ്പിക്കാൻ ആവശ്യമായ കാര്യങ്ങളും സഹകരണ മേഖല പുഷ്ടിപ്പെടുത്താനുള്ള മാർഗങ്ങളും ടൂറിസം മേഖലയുടെ വികസനവും പൊതുവിൽ കേരളത്തിൻറെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള എല്ലാ കാര്യങ്ങളും അടുത്ത അഞ്ചുവർഷം കൊണ്ട് നടപ്പാക്കുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version