Kerala
ദീപികയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷത്തിനു 31 ന് തുടക്കം
ദീപികയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷത്തിനു 31 ന് തുടക്കം.ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം 31ന് ഉച്ചകഴിഞ്ഞ് 2.30 ൻ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിൽ ഉപരാഷ്ട്രപതി ഡോ..പി.രാധാകൃഷ്ണനാണ് നിർവഹിക്കുന്നത്. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും.
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ് എംപി, പശ്ചിമബംഗാൾ മുൻ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചീഫ് എഡിറ്റർ ഫാ.ഡോ. ജോർജ് കുടിലിൽ എന്നിവർ പങ്കെടുക്കും.