Kerala

ഭരണ മുന്നണിയിലെ അസ്വാരസ്യം പറഞ്ഞൊതുക്കിയെങ്കിലും സെൽഫ് ഗോൾ ഒരുക്കി വച്ച് കോൺഗ്രസിലെ ബിജു മാത്യൂസ്

Posted on

പാലാ :ഭരണ മുന്നണി പാർലമെന്ററി പാർട്ടി യോഗത്തിൽ കഴിഞ്ഞ ദിവസം പൊട്ടിത്തെറി ഉണ്ടായെങ്കിലും അതെല്ലാം സൗകര്യപൂർവം പറഞ്ഞൊതുക്കി ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണ മുന്നണി ഒറ്റക്കെട്ടാണെന്നു തോന്നിപ്പിച്ചെങ്കിലും കൊത്തും കോളും വച്ച സംസാരത്തിലൂടെ ഭരണ കക്ഷിയംഗം ബിജു മാത്യൂസ് ശ്രദ്ധേയനായി .അതേസമയം കഴിഞ്ഞ ദിവസം നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ടോണി തൈപ്പറമ്പിലും ബിനു പുളിക്കക്കണ്ടവുമായി  നേരിട്ട് വാഗ്‌വാദം ഉണ്ടായെങ്കിലും ഇന്ന് ടോണി നല്ല പിള്ളയായിരുന്നു .

വിധാൻ സഭ കേരളത്തിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിനു കൊണ്ടുവന്ന പ്രമേയത്തിന്റെ അനുവാദകനായി വന്ന തോമസ് പനയ്ക്കൽ പതിവിന് വിപരീതമായി ഇന്ന് കൗൺസിൽ യോഗത്തിൽ എഴുന്നേറ്റ് നിന്നും സംസാരിക്കുകയും ചെയ്തു.കൊട്ടാരമറ്റം സ്റ്റാൻഡിന്റെ ശോച്യാവസ്ഥയെ കുറിച്ചാണ് സ്ഥലം വാർഡ് മെമ്പറായ ബിജുവിന് പറയാനുണ്ടായിരുന്നത് .മഴയത്ത് ചോർന്നൊലിക്കുന്ന മൂലം ഇന്നും ആൾക്കാർ തെന്നി വീണുവെന്ന് ബിജു അഭിപ്രായപ്പെട്ടു .

കൊട്ടാരമറ്റം സ്റ്റാൻഡിലെ കക്കൂസ് പൊട്ടിയൊലിച്ച് തൊട്ടു പിറകിലുള്ള ഓടയിൽ കൂടി ലേലത്തിൽ പിടിച്ചവർ ഒഴുക്കി വിടുന്നു എന്ന കാര്യം ഞാൻ പല തവണ കൗണ്സിലിൽ പറഞ്ഞിട്ടുള്ളതാണ് .ഇന്ന് തന്നെ വേണ്ടപ്പെട്ട അധികാരികളും കൗൺസിലർമാരും അവിടം സന്ദർശിക്കണമെന്നും ബിജു ആവശ്യപ്പെട്ടു .കൊട്ടാരമറ്റം ബസ് ടെര്മിനലിലെ ജല നിർഗമന മാര്ഗങ്ങൾ  അവിടെ ഷട്ടർ വാടകയ്ക്ക് എടുത്തിരിക്കുന്ന ബംഗാളികൾ കാലി കുപ്പികൾ വലിച്ചെറിഞ്ഞു നാശമാക്കിയെന്നും അവർ വെള്ള ബോട്ടിലുകളിൽ മൂത്രമൊഴിച്ചു മേല്കൂരയിലേക്കു വലിച്ചെറിയുന്നതിനാൽ വെള്ളം പോകുന്ന ഓട അടഞ്ഞെന്നും താൻ ആളെ നിർത്തി ക്ളീൻ ചെയ്യിപ്പിച്ചപ്പോൾ 9 ചാക്ക് കാലി  ബോട്ടിലുകളും പഴയ തുണികളുമാണ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു .

പാലായിൽ വരുന്ന ഒരാൾക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ വൃത്തിയുള്ള കക്കൂസ് വേണമെന്നും അല്ലാതെ ബ്രഹുത്തായ പണികളല്ല  വേണ്ടതെന്നും ബിജു മാത്യൂസ് പറഞ്ഞു .മീനച്ചിലാറ്റിലേക്കു കൈചൂണ്ടിയാണിത് പറഞ്ഞത് .ബിജു ഉദ്ദേശിച്ചത് തൂക്ക് പാലത്തേയുദ്ദേശിച്ചാണെന്നു വ്യക്തം .കൊട്ടാരമറ്റം ബസ് ടെർമിനൽ കാര്യം പറയുമ്പോൾ വാട്ടർ അതോറിറ്റിക്ക് നൽകാനുള്ള അഞ്ചര കോടി രൂപ നൽകാത്തതിനാൽ വെള്ളം കട്ട് ചെയ്‌തു ;അതെങ്ങനെ കൊടുക്കുമെന്ന് ആദ്യം പറയണമെന്നും ബിനു പറഞ്ഞപ്പോൾ ധന സ്ഥിതിയെക്കുറിച്ച് ധവള പത്രം പുറപ്പെടുവിക്കുമെന്നു പറഞ്ഞിട്ട് അത് ചെയ്തോ എന്ന് ബിജു ചോദിച്ചു .ഉടനെ ധവളപത്രം പുറപ്പെടുവിക്കുമെന്നു ബിനുവും പറഞ്ഞു .

ധന സ്ഥിതി എന്തായാലും മുൻഗണന അടിസ്ഥാനത്തിൽ കാര്യങ്ങൾ നടത്തണമെന്നാണ് ബിജു മാത്യൂസ് ആവശ്യപ്പെട്ടത് .ഇതിനിടെ പഴയ കൗൺസിലറായ ലീന സണ്ണി കൊട്ടാരമറ്റം സ്റ്റാൻഡിനെ  അവഗണിച്ചിട്ടിരിക്കയായിരുന്നു അതാണ് ഓടയിൽ വരെ മരം വളർന്നു വലുതായത്  എന്നും സിജി ടോണി ആരോപിച്ചു .മരം അന്നും വെട്ടിയിട്ടുണ്ട് മരം വളർന്നു കൊണ്ടിരിക്കും എന്ന് ലീന സണ്ണിയും മറുപടി പറഞ്ഞു .ബിജു മാത്യൂസ് പറഞ്ഞ പല അഭിപ്രായത്തിനും പ്രതിപക്ഷ നിരകളിൽ നിന്നും നല്ല കൈയ്യടി ലഭിച്ചു .പ്രത്യേകിച്ച് ജോസിൻ ബിനോ നല്ല കൈയ്യടിയാണ് കൊടുത്തത്.

ബെറ്റി ഷാജു തുരുത്തേൽ ;ബിജു പാലൂപ്പടവിൽ ;ലീന സണ്ണി ;ബിജി ജോജോ ;ജോസിൻ ബിനോ ;ബിജു മാത്യൂസ് ;സിജി ടോണി ;ബിജു പുളിക്കക്കണ്ടം ;രജിത പ്രകാശ് ;പ്രിൻസി സണ്ണി ;ടോണി തൈപ്പറമ്പിൽ ;മായാ രാഹുൽ .ബിനു പുളിക്കക്കണ്ടം എന്നിവർ ചർച്ചയിൽ പങ്കെടുത്തു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version