Kerala
ഉണ്ണി അതിപ്പോഴും ആടിക്കൊണ്ടിരിക്കുന്നു
കോട്ടയം :ഇന്നലെ തിരുവനന്തപുരം എം എൽ എ ഹോസ്റ്റലിനു മുൻപിൽ ഒരു നാടകം നടന്നു ഇരിങ്ങാലക്കുടയിൽ നിന്നുള്ള ഏതാനും കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രവർത്തകരാണ് ജോസഫിന് രണ്ടു മന്ത്രി ലഭിച്ചാൽ അപു ജോൺ ജോസഫിനെ മന്ത്രിയാക്കരുതെന്നും ഇരിങ്ങാലക്കുടയിൽ നിന്നും പതിനായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച തോമസ് ഉണ്ണിയാടനെ മന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത് .
ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രി സ്ഥാനം മാത്രമേ ലഭിക്കൂ എന്ന് മാധ്യമങ്ങൾ പറയുമ്പോളും ;മാധ്യമങ്ങളിൽ സദ്യ വിളമ്പുന്ന ആടുന്ന ഉണ്ണി പറയുന്നത് അല്ല രണ്ടു മന്ത്രി സ്ഥാനമുണ്ട് അതിൽ ഒന്ന് അപു ജോൺ ജോസഫിനാണ് എന്ന് തീരുമാനിച്ചെന്നുമാണ് .എന്നാൽ തത്വത്തിൽ ജോസഫിന് ഒരു മന്ത്രി സ്ഥാനം മാത്രമേ ലഭിക്കൂ എന്നാണറിയുന്നത് .എന്നാൽ ഭാവിയിലേക്ക് ഒരു കാബിനറ്റ് റാങ്ക് സ്ഥാനം എങ്ങാനും ലഭിച്ചാലോ എന്ന് കണക്ക് കൂട്ടിയാണ് ആടുന്ന ഉണ്ണി തലക്കാണം വെട്ടിയത് എന്നാണറിയുന്നത് .
പണ്ട് യു ഡി എഫ് മന്ത്രി സഭയിൽ നിന്നും കെ എം മാണി ബാർ കോഴ പ്രശ്നത്തിൽ രാജി വച്ചപ്പോൾ അന്നും ആടുന്ന ഉണ്ണി ആടിയിരുന്നു .ധനവകുപ്പ് തനിക്കു വേണമെന്ന് ദൂതൻ വശം അറിയിച്ചപ്പോൾ ഉമ്മൻചാണ്ടി ശക്തമായ നിലപാട് എടുത്താണ് അന്ന് ആടുന്ന ഉണ്ണിയുടെ ആട്ടം നിർത്തിയത്.ഉണ്ണിയുടെ ആട്ടം നിർത്താനുള്ള വഴിയാണ് ഇപ്പോൾ ജോസഫ് ഗ്രൂപ്പുകാർ ആലോചിച്ചു കൊണ്ടിരിക്കുന്നത് .