Kerala

പിണറായിക്ക് എന്താ പ്രായപരിധി ഇല്ലേ :സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം

Posted on

സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം. പിണറായിയുടെ ശൈലി തോൽവിക്ക് കാരണമായെന്നും ഇങ്ങനെ പോയാൽ കേരളം ബംഗാൾ ആകുമെന്നും അംഗങ്ങൾ തുറന്നടിച്ചു.

പിണറായിയുടെ പ്രായപരിധിയിലും ചോദ്യങ്ങൾ ഉയർന്നു. പിണറായിക്ക് എന്താ പ്രായ പരിധി ഇല്ലേ എന്നാണ് ചില അംഗങ്ങൾ ചോദിച്ചത്. പാർട്ടി ജയിച്ചാലും കെകെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടിയെന്നും, തളിപ്പറമ്പിൽ പികെ ശ്യാമളയെ മത്സരിപ്പിച്ചത്നേതൃത്വത്തിന്റെ പിഴവാണെന്നും ജില്ലാ കമ്മറ്റിയിൽ വിമർശനം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version