Kerala

പാലായിലെ സർക്കാർ നിർമ്മിത പാമ്പ് വളർത്തൽ കേന്ദ്രം ;എ എ പി പ്രവർത്തകർ ചേർന്ന് ഇല്ലാതെയാക്കി

Posted on

പാലാ:കാട് കയറി വളര്‍ന്ന നിലയില്‍ കിടന്ന സിവില്‍ സ്റ്റേഷന്‍ ,സബ് രജിട്രാര്‍ ഓഫീസ് ,പരിസര പ്രദ്ദേശം ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വെട്ടി തെളിച്ചു ശൂചിത്വമാക്കി.മീനച്ചില്‍ താലൂക്കു ഭരണ സിരാ കേന്ദ്രമായ് സിവില്‍ സ്റ്റേഷനിലുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും ,സമീപത്തൂള്ള സബ് രജിട്രാര്‍ ഓഫീസിലേയ്ക്കുമായി നിരവധി ആവശൃങ്ങള്‍ക്കായി എത്തൂന്ന നൂറ്  കണക്കിനു ജനങ്ങള്‍ക്കു ജഴ ജന്തുക്കളെ  പേടിച്ചു സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയിലിരുന്നു .

പത്ത്  വര്‍ഷങ്ങള്‍ക്കു മുമ്പ് പോലീസ് പിടിച്ചു നശിച്ചു തടികളും ,അത്  പോലെ തന്നെ തുരുമ്പു പിടിച്ച ആക്ക്രിക്കു പോലും എടുക്കാത്ത ഒരു ജീപ്പും ,കുറെ കല്ലു കുട്ടങ്ങകള്‍ക്കു മേല്‍ വളര്‍ന്ന കിടക്കുന്ന കാട്കളാണ് പാലാ സിവില്‍ സ്റ്റേഷന്‍. ഇവിടെ എത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയത് തിരികെ വരുമ്പോള്‍ പാമ്പ്കളും ,മറ്റ് ജഴജന്തൂകളും വാഹനത്തിനുള്ളിലും ,തൂറന്നു കിടക്കുന്ന ജനലുവഴി സര്‍ക്കാര്‍ ഓഫീസുകളിലും പാമ്പുകള്‍ കാണുന്ന  അവസ്ഥയിലാണ് പരിസരം .വിടിന്‍റെ പരിസരം തപ്പി നടന്ന പിഴ അടപ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദൃോഗസ്ഥര്‍ അവരുടെ  സ്ഥിരമായി  ജോലി ചെയ്യുന്ന ഓഫീസ്കളുടെ പരിസരവും,കാട്കയറാതെയും ,

മാലിന്യങ്ങൾ  ഇല്ലാതെ സൂക്ഷിക്കേണ്ടതാണ് ഇതിനുള്ള ഉത്തരവു കൂടി വേണം നിയോജക മണ്ഡലം പ്രസിഡണ്ട്  ജേക്കബ്ബ്  തോപ്പില്‍ ,സെക്രട്ടറി ബിനു മാക്കല്‍ ,ട്രഷറര്‍ രാജൂ താന്നിക്കല്‍ ,മുനിസിപ്പല്‍ പ്രസിഡണ്ട്  ജോയി കളരിക്കല്‍ ,അഡ്വ.റോണി നെടുംമ്പിള്ളില്‍ ,ജിജി മുതലക്കുഴി ,അഡ്വ.ജോസ് ചന്ദ്രത്തില്‍ ,ജയേഷ് പി ജോര്‍ജ് ,സണ്ണി മുതലക്കുഴി ,സോജി മാറാമറ്റം ,ജോസ്ക്കുട്ടിമുതലക്കുഴി ,എന്നിവര്‍ കാട് വെട്ടി തെളിക്കുവാന്‍ നേത്രത്വം നല്‍കി .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version