Kerala
പിണറായി പ്രതിപക്ഷ നേതാവായത് യു ഡി എഫിന് ഗുണകരമാവും
കോട്ടയം :മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ച ദിവസം തന്നെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രഖ്യാപിച്ചത് യാദൃശ്ചികതയാകാൻ ഇടയില്ല.മുൻ ഭരണകക്ഷിയുടെ പ്രവർത്തന ശൈലി മാറ്റുവാൻ അവർ തയ്യാറല്ല എന്ന് തന്നെയാണ് ഈ പ്രഖ്യാപനത്തിലൂടെ കേരളത്തിന് പ്രതിപക്ഷം നൽകുന്ന സന്ദേശം.
ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ഭരണത്തെ ഓർമിപ്പിക്കുന്ന ഭരണ ശൈലി കേരളം വച്ച് പൊറുപ്പിക്കില്ലായെന്നതിനു 102 സീറ്റുകൊണ്ട് മലയാളക്കര മറുപടി നൽകിയിട്ടും ഭരണത്തിന്റെ ശീതളച്ഛായയിൽ കഴിയുവാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്.ചിന്താ കെട്ടിട സമുച്ചയത്തിൽ രണ്ട് അപ്പാർട്ട്മെന്റുകൾ നൽകിയിട്ടും ;4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്വകാര്യ വ്യക്തിയുടെ ആഡംബര കെട്ടിടം തന്നെ വേണമെന്നുള്ളത് പിണറായി വിജയൻറെ സുഖ ലോലുപതയുടെ മിന്നുന്ന പ്രതിരൂപമാണ് .തന്റെ വളർത്ത് നായയായ റോബിന്റെ സുഖ സൗകര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അദ്ദേഹത്തിന്റെയും ആവശ്യമാണ് .
ഉഗ്രശാസനങ്ങളുമായി നിയമസഭയിൽ പിണറായി വരുമ്പോൾ അതിനെ എതിർക്കുവാൻ യൂത്ത് കോൺഗ്രസിന്റെ 30 ഓളം ചെറുപ്പക്കാരായ സാമാജികരും ഉണ്ടെന്നുള്ളത് വരും ദിവസങ്ങളിൽ കാണാനിരിക്കുന്നതേയുള്ളൂ.അവിടെയാണ് പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളുടെ മുന ഒടിയുന്നത്.ഇപ്പോൾ തന്നെ വി ഡി സതീശൻ മുഖ്യമന്ത്രിക്ക് 40 കാറിന്റെ അകമ്പടി ഇനി ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചാൽ തന്നെ പിണറായി ഒറ്റപ്പെടുന്ന അവസ്ഥയിലാവും .സ്വതവേ മോഡിയിലുള്ള മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ലക്ഷങ്ങൾ ഒഴുക്കാതിരുന്നാൽ പ്രതിപക്ഷ നേതാവിനും അത് പ്രഹരമാവും .
ഇനിയുള്ളത് പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങളെ നീതിയുക്തം കൈകാര്യം ചെയ്യുന്നതാണ് .നീറ്റ് പരീക്ഷയിലെ അപാകതയ്ക്കെതിരെ എസ് എഫ് ഐ നടത്തിയ സമരം പലയിടത്തും അക്രമാസക്തമായിരുന്നെങ്കിലും പോലീസ് സംയമനം പാലിക്കുകയായിരുന്നു .എന്നാൽ ഇനിയുള്ള അക്രമ സമരങ്ങളെ ശക്തിയുക്തം നേരിട്ടുകൊണ്ട് മറുപടി നൽകിയാൽ തീരാവുന്നതേയുള്ളൂ ഈ സമരങ്ങളൊക്കെയും .മന്ത്രിമാരെ തടയുന്നവർക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്ന തരത്തിൽ നിയമങ്ങൾ അഴിച്ചു പണിയേണ്ടതുണ്ട്.