Kerala

വി ഡി സതീശന് സ്നേഹിതർ രാമപുരത്തും ;കോൺഗ്രസിൽ ഫ്ളക്സ് യുദ്ധം മുറുകുന്നു

Posted on

 

പാലാ :രാമപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് രാമപുരത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ശ്രദ്ധ നേടുന്നു. “നാടിന്റെ വികസനത്തിനായി… നാടിന്റെ ഉന്നതിക്കായി… കോൺഗ്രസിന്റെ കുതിപ്പിനായി…” എന്ന വരികളോടെയാണ് ഫ്ലക്സ് ഒരുക്കിയിരിക്കുന്നത്.

“ജനനായകൻ വി.ഡി. സതീശന് ആയിരം… ആയിരം… അഭിനന്ദനങ്ങൾ” എന്ന സന്ദേശവും ഫ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “സ്നേഹിതർ രാമപുരം” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്ന ഈ ഫ്ലക്സ് പ്രദേശത്ത് രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. രാമപുരം ടൗൺ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് യാത്രക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version