Kerala
അനൈക്യത്തിന്റെ കുഴലൂത്ത് :കോൺഗ്രസിന്റെ ആഭ്യന്തിര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടെന്ന് മാത്യു കുഴൽ നാടൻ;കുഴലൂത്ത് ലീഗിനോട് വേണ്ടെന്ന് ലീഗ്
വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന ലീഗ് നിലപാണിനെതിരെ മാത്യു കുഴൽ നാടൻ. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ മുസ്ലീംലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയില്‍ ലീഗില്‍ അമര്‍ഷം. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ പോരില്‍ പാര്‍ട്ടിയെ വലിച്ചിഴക്കുന്നത് അനാവശ്യാണെന്ന വികാരമാണ് ലീഗിനുള്ളത്.
മാത്യുവിനെതിരെ കെ എം സി സി നേതാവ് പുത്തൂര്‍ റഹ്മാന് രംഗത്തെത്തിയിരുന്നു. മുന്നണി രാഷ്ട്രീയം എന്നത് ഒറ്റക്കക്ഷി തീരുമാനം അല്ലെന്നും മധ്യപ്രദേശിലെ അനുഭവം കോണ്‍ഗ്രസ് ഓര്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.അതേസമയം ലീഗ് അണികൾ മാത്യു കുഴൽ നാടന്റെ ഫ്ളക്സിനെ ഫോട്ടോ വലിച്ചു കീറുകയും ലീഗ് അനുകൂല മുദ്രാവാക്യം മുഴക്കുകയും ചെയ്തു .