Kerala

പുതുപ്പള്ളിയിലെ വികസനം മുടക്കികളായി ജല അതോറിറ്റി :പൊരുതാനുറച്ച് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സിജു കെ ഐസക്ക്

Posted on

പുതുപ്പള്ളി :എന്ത് സഹായവും ചെയ്യാൻ തയ്യാറായി പഞ്ചായത്ത്‌ നിന്നിട്ടും വിമുഖതയോടെ ജല അതോറിറ്റി :പാമ്പാടി -രണ്ട് മാസത്തോളമായി പോലീസ് സ്റ്റേഷന് മുൻപിൽ ജൽജീവൻ മിഷൻ പൈപ്പ് ഇടൽ മൂലം ഉണ്ടായ ബ്ലോക്ക്‌ പൂർണമായി പരിഹരിക്കാൻ ജല അതോറിറ്റിക്കായില്ല. ഞായറാഴ്ച കൊണ്ട് പൂർണമായി പരിഹരിക്കുമെന്നാണ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്കിന് ഉറപ്പ് കൊടുത്തിരുന്നത്. ഇതിനിടക്ക് പഞ്ചായത്ത്‌ ഓഫീസിന് മുൻവശം പമ്പിങ് ലൈൻ പൊട്ടി.

തുടർച്ചയായി ഇത് പൊട്ടുന്നത് ദശാബ്ദങ്ങൾക്ക് മുൻപിട്ട ആസ്ബസ്‌റ്റോസ് പൈപ്പുകൾ കിടക്കുന്നതിനാൽ ആണെന്നും കെ കെ റോഡ് വിസ്തൃതപെടുത്തൽ വെള്ളൂർ വരെ ആയിട്ടുണ്ടെന്നും പാമ്പാടിയിൽ എത്തും മുൻപ് ഇവ മാറ്റി പി വി സി പൈപ്പിടണമെന്നും അല്ലാത്ത പക്ഷം റോഡ് സൈഡ് വെട്ടികീറുന്നത് തുടർ കഥ ആകുമെന്നും ജനം പ്രതികരിച്ചാൽ അവരെ കുറ്റം പറയാൻ ആകില്ലെന്നും പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് അറിയിച്ചു. പൈപ്പ് ഉണ്ടോന്ന് നോക്കട്ടെ, ജൽ ജീവൻ മിഷൻ പദ്ധതി ആയാൽ പിന്നെ ഇതിനൊന്നും പ്രസക്തി ഇല്ലെന്ന് ജല അതോറിറ്റി.

അത് 2028 ന് മുൻപ് ആകുമോ എന്ന് പ്രസിഡന്റ്‌.സാധ്യത ഇല്ലെന്ന് ജല അതോറിറ്റി.പൈപ്പില്ലെങ്കിൽ പൈപ്പ് തങ്ങൾ വാങ്ങി നൽകാമെന്നും പി വി സി പൈപ്പുകൾ മാറ്റി ഇടണമെന്നും നിസംഗത തങ്ങളെ അങ്ങോട്ടെത്തിക്കുമെന്നും ജല അതോറിറ്റി അധികാരികളെ അറിയിച്ചിരിക്കുകയാണ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version