Kerala
എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽമെയ്ദിനറാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ നടക്കുo
ഈരാറ്റുപേട്ട : ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്നമുദ്രാവാക്യവുമായിമെയ് 1ന്ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു (സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ) കേട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ വച്ച് നടക്കും.
ഈരാറ്റുപേട്ട എം.ഇ.എസ്. ജംഗ്ഷനിൽ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന റാലി ഈരാറ്റുപേട്ട ടൗൺചുറ്റി മുട്ടം ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് എസ്ഡിറ്റിയു കോട്ടയംജില്ലാ പ്രസിഡൻ്റ് അയ്യൂബ് ഖാൻ കൂട്ടിക്കലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ ,എസ്ഡിറ്റിയു സംസ്ഥാന സമിതിയംഗം അബ്ദുൾ സലാം പറക്കാടൻ സമ്മേളനംഉദ്ഘാടനം ചെയ്ത് സംസാരിക്കും. ജില്ലാ നേതാക്കളായ, ബൈജു കാഞ്ഞിരം, ബഷീർ അറുപറ, നിജിൽ ബഷീർ, അയ്യൂബ് രണ്ട് മാക്കൽ തുടങ്ങിയവർ സംസാരിക്കും.