Kerala
നിഷ്കളങ്കനായ പൈകക്കാരൻ ;എന്റെ പ്രിയൻ ;പൈകയുടെ വർക്കിച്ചനെ സ്മരിക്കാൻ അവരെല്ലാം ഒത്ത് കൂടി
പാലാ :പൈക എന്ന ഗ്രാമത്തിന്റെ നിഷ്ക്കളങ്കത ലോകം മുഴുവൻ പ്രചരിപ്പിച്ച ഡോക്ടർ ജോർജ് മാത്യു എന്ന പാവങ്ങളുടെ ഡോക്ടറുടെ മഹിമയുടെ കഥ പറയാൻ അവരെല്ലാം ഒത്ത് കൂടി .
പാവങ്ങളുടെ ഡോക്ടറായിരുന്നു ഡോക്ടർ ജോർജ് മാത്യുവിനെ കുറിച്ച് നല്ലതു മാത്രമേ അയൽക്കാർക്കും ;സഹപാഠികൾക്കും ; ഗുരുക്കന്മാർക്കും പറയാനുള്ളൂ.അതവർ സ്റ്റേജിലെത്തി പറഞ്ഞിട്ട് ഡോക്ടറുടെ ഭാര്യ ജെസ്സിയെ അഭിവാദ്യം ചെയ്തിട്ട് കടന്നു പോയപ്പോൾ പൈക ഗ്രാമത്തിന്റെ വിശുദ്ധി വാനോളം ഉയർന്ന ഒരു നിമിഷമായിരുന്നു അത്.
അദ്ദേഹത്തിന്റെ ഭാര്യ ജെസ്സി ജോർജ് എഴുതിയ എന്റെ പ്രിയൻ ;ആഘോഷങ്ങളുടെ രാജ കുമാരൻ എന്ന പുസ്തകം ഗാന്ധിജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ സിറിയക് തോമസ് പാലാ എം എൽ എ മാണി സി കാപ്പന് സമ്മാനിച്ചപ്പോൾ സദസ്സും നിർത്താതെ കൈയ്യടിച്ച് ആ മംഗള മുഹൂർത്തത്തെ പ്രോത്സാഹിപ്പിച്ചു .എല്ലാവർക്കും നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.ആ നല്ലതു കേൾക്കാൻ ഭാര്യ ജെസ്സിയും ,മകൾ ഡോക്ടർ റോസുവും കാത് കൂർപ്പിച്ചു .ഡോക്ടർ സിറിയക് തോമസ് ,മാണി സി കാപ്പൻ എം എൽ എ , ഫ്രാൻസിസ് ജോർജ് എം.പി, ഡോ ജോണി ജോസഫ് , ഡോ: സണ്ണി ഓരത്തേൽ , ഡോ : ജോസ് കോക്കാട്ട് , ജേക്ക ഞ്ച് ജോസഫ് , സി.വി മാത്യു , തോമസ് ജോസ് , അഡ്വ: ജോമി ചാത്തനാട്ട് , അബ്രാഹം പാലക്കുടി , സന്തോഷ് മരിയസദനം തുടങ്ങിയവർ പ്രസംഗിച്ചു.
എന്റെ പ്രിയൻ ; ആഘോഷങ്ങളുടെ രാജകുമാരൻ എന്ന ഓർമ്മ പുസ്തകത്തിൽ അദ്ദേഹത്തിന്റെ ധർമ്മ പത്നി ഇങ്ങനെ കോറിയിട്ടു .
വിശുദ്ധ ബൈബിളിലെ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം 47-ാം വചനം, നാഥാനിയേൽ തന്റെ അടുത്തേയ്ക്ക് വരുന്നതുകണ്ട് യേശു അവനെപ്പറ്റി പറഞ്ഞു. “ഇതാ നിഷ്കപടനായ ഒരു ഇസ്രയേൽക്കാരൻ’. ഈ ഭാഗം കേൾക്കുമ്പോഴെല്ലാം ഞാനെ ന്റെ പ്രിയപ്പെട്ടവനെയാണ് ഓർത്തിരുന്നത്. ഇതാ നിഷ്കളങ്കനായ ഒരു പൈകക്കാരൻ. അക്ഷരാർഥത്തിൽ അദ്ദേഹം നിഷ്കളങ്കനായിരുന്നു,
നാം സത്യം മാത്രമേ പറയാവൂ. പക്ഷേ എല്ലാ സത്യങ്ങളും എല്ലാവരോടും എപ്പോഴും പറയരുതെന്ന് പലപ്പോഴും ഞാൻ പറയു മായിരുന്നു. ചില സന്ദർഭങ്ങളിൽ നമുക്ക് മൗനം പാലിക്കാം. പക്ഷേ നിഷ്കളങ്കത കൂടിയ അളവിലായിരുന്നതുകൊണ്ട് പറയുന്ന സത്യങ്ങൾ ചിലപ്പോഴൊക്കെ പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടോ?
2025 ഏപ്രിൽ 26 ന് പൈകയെ മുഴുവൻ അന്ധകാരത്തിലാക്കി എന്റെ സൂര്യൻ അസ്തമിച്ചു. സ്വർഗ്ഗത്തിന് ആ നിഷ്കളങ്കത ഇനി സ്വന്തം. എനിക്കു മാത്രമല്ല, പൈകക്കാർക്കും, അദ്ദേഹത്തെ അറിയുന്ന ആർക്കും ഇതുവരെ അതുൾക്കൊള്ളാനായിട്ടില്ല.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ