Kerala

നേമം നേമത്തിന്റെ വഴിക്ക് പോകുമെന്ന് കെ എസ ആർ ടി സി ഡ്രൈവർ ;എല്ലാം നേമത്തിന്റെ വഴിക്ക് തന്നെ പോയാൽ മതി കേട്ടോ എന്ന് ആർ ടി ഒ

Posted on

പാലാ :നേമം നേമത്തിന്റെ വഴിക്ക് പോകുമെന്ന് കെ എസ ആർ ടി സി ഡ്രൈവർ ;എല്ലാം നേമത്തിന്റെ വഴിക്ക് തന്നെ പോയാൽ മതി കേട്ടോ എന്ന് പാലാ ആർ ടി ഒ .പാലാ സ്റ്റാൻഡിൽ നിന്നും കട്ടപ്പനയ്ക്കു പോയ കെ എസ് ആർ ടി സി ബസിൽ തൊടുപുഴയിൽ ജോലി ചെയ്യുന്ന തന്റെ ഭാര്യയെ കയറ്റി വിടാൻ പാലാ ആർ ടി ഒ കാറുമായി വന്നു .ഒരൽപം തെറ്റി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും കുതിച്ചു പാഞ്ഞു .ആർ ടി ഒ ഹോൺ മുഴക്കി കൈ നീട്ടിയെങ്കിലും ഡ്രൈവർ ബസ് നിർത്തിയില്ല.

എന്നാൽ ഒന്ന് കാണണമല്ലോ എന്നായി ആർ ടി ഒ ബസിന്റെ പിറകെ വച്ച് പിടിപ്പിച്ചു .പയപ്പാർ ബസ് സ്റ്റോപ്പിൽ വച്ച് ബസ് കൈകാണിച്ചു നിർത്തി .ഭാര്യയെ കയറ്റി വിട്ടു .നേരെ ചെന്ന് ഡ്രൈവറോട് പരാതി പറഞ്ഞു .അപ്പോൾ ഡ്രൈവർ പറഞ്ഞത് അത് സ്റ്റോപ്പല്ല അതുകൊണ്ടാ നിർത്താഞ്ഞത് .ഉടനെ ആർ ടി ഒ ചോദിച്ചു അപ്പോൾ എല്ലാം  നിയമാനുസൃതമെ ചെയ്യുവോള്ളോ .ആള് പാലാ ആർ ടി ഒ ആണെന്നറിഞ്ഞപ്പോൾ കെ എസ് ആർ ടി സി ഡ്രൈവർ മര്യാദ രാമനായി .ഇതൊന്നും ശരിയല്ല കേട്ടോ എന്നായി ആർ ടി ഒ .

തുടർന്ന് ആർ ടി ഒ പറഞ്ഞു എല്ലാത്തിനും ഒരു മര്യാദ വേണ്ടേ .എന്റെ ഭാര്യയെ കയറ്റി വിടാൻ വന്നതാ അയാൾ ഞാൻ കൈ നീട്ടുന്നത് കണ്ടതുമാ .ഇങ്ങനെയൊക്കെ മനുഷേര് തുടങ്ങിയാൽ എന്ത് ചെയ്യും .എല്ലാത്തിനും ഒരു മര്യാദ വേണ്ടേ.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version