Kottayam
ജോസ് കെ മാണി നിയുക്ത എം എൽ എ :ഫ്ളക്സ് ബോർഡ് പാർട്ടിയോ മുന്നണിയോ അറിഞ്ഞല്ല :ടോബിൻ കെ അലക്സ്
പാലാ :ജോസ് കെ മാണി എം എൽ എ യ്ക്ക് അഭിവാദ്യം നേർന്നു കൊണ്ടുള്ള ഫ്ളക്സ് ബോർഡ് നെ തള്ളി പറഞ്ഞു കൊണ്ട് കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് .ഇന്ന് രാവിലെ മുത്തോലി പഞ്ചായത്തിലെ കടപ്പാട്ടൂർ അമ്പലം ഭാഗത്താണ് നിയുക്ത എം എൽ എ ജോസ് കെ മാണിക്ക് അഭിവാദ്യം നേർന്നു കൊണ്ട് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത് .ഇത് കേരളാ കോൺഗ്രസോ ;എൽ ഡി എഫ് ഘടകങ്ങളോ അറിഞ്ഞു കൊണ്ടല്ല സ്ഥാപിച്ചതെന്ന് കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് അഭിപ്രായപ്പെട്ടു .
അതേസമയം എൽ ഡി എഫിന്റെയും ;യു ഡി എഫിന്റെയും നേതാക്കൾ തങ്ങളുടെ വിജയ പ്രതീക്ഷകൾ പൂവണിയും എന്നാണ് അറിയിക്കുന്നത് .എൽ ഡി എഫ് ;യു ഡി എഫ് അവലോകന യോഗങ്ങൾ 8000 വോട്ടിൽ താഴെ തങ്ങളുടെ സ്ഥാനാർഥി വിജയിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത് .എൻ ഡി എ യും വിജയം അവകാശപ്പെടുന്നുണ്ട് .എന്നാൽ സിപിഎം കേന്ദ്രങ്ങൾ 3200 വോട്ടിനു ജോസ് കെ മാണി വിജയിക്കുമെന്നാണ് കണക്ക് കൂട്ടുന്നത് .ആദ്യം 20000 വോട്ടിന്റെ ഭൂരിപക്ഷം പറഞ്ഞ യു ഡി എഫ് ഇപ്പോൾ 2000 വരെ കുറച്ചിട്ടുണ്ട് .
മുട്ടിനു മുട്ടിന് പിണറായി വിജയൻറെ ഫ്ളക്സുകൾ വച്ചതു ദൂഷ്യം ചെയ്യുമെന്ന് ഇടതു പക്ഷ അനുഭാവികൾ വരെ പറയുമ്പോൾ ഭരണ വിരുദ്ധ വികാരം പാലായിൽ ഏശില്ലെന്നു പറയുന്നവരും കുറവല്ല .സഭയുടെ വോട്ട് തങ്ങൾക്കാണെന്നു ഇരു മുന്നണികളും അവകാശപ്പെടുമ്പോൾ ഇപ്രാവശ്യം സഭയ്ക്ക് എൽ ഡി എഫ് ചായ്വാണ് പ്രകടിപ്പിച്ചിട്ടുള്ളത് .കെ എം മാണിക്ക് ശേഷം ഒരു ക്രൈസ്തവ നേതാവ് ഉയർന്നു വരാത്തതും ; പി ജെ ജോസെഫിന്റെ അനാരോഗ്യവും ;ഫ്രാൻസിസ് ജോർജിന്റെ ഉന്മേഷ കുറവും ജോസ് കെ മാണിയിലാണ് സഭയ്ക്ക് പ്രതീക്ഷയുള്ളത് .
അത് വോട്ടിൽ പ്രതിഫലിക്കുമെന്നാണ് എൽ ഡി എഫ് കേന്ദ്രങ്ങൾ വിശ്വസിക്കുന്നത് .രാമപുരം പഞ്ചായത്താണ് പാലായിൽ ആദ്യമെണ്ണുന്നത് എന്നാൽ രാമപുരം പഞ്ചായത്തിലെ ബിജെപി ;യു ഡി എഫ് സൗഹൃദം പ്രസിദ്ധമാണെന്നും ഇത്തവണ അത് ഷോൺ ജോർജിനാണ് പോയിട്ടുള്ളതെന്നും രാമപുരം പഞ്ചായത്തിൽ ഇത്തവണ തങ്ങൾ ലീഡ് നേടുമെന്നും എൽ ഡി എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുമ്പോൾ .കോൺഗ്രസ് കേന്ദ്രങ്ങൾ ഇത്തവണ സജീവമായിരുന്നില്ലെന്ന് രാമപുരത്തെ കോൺഗ്രസുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു .രാമപുരത്തെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെ മാറ്റണമെന്ന് ഘടക കക്ഷി നേതാവ് ആവശ്യപ്പെട്ടത് അദ്ദേഹത്തിന് കനത്ത ദൂഷ്യം ചെയ്യുമെന്നറിയുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ