Kerala
അയ്യപ്പൻകോവിൽ മേരികുളം ആറേക്കർ ആലടിക്കുന്നിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
കട്ടപ്പന :അയ്യപ്പൻകോവിൽ മേരികുളത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; മാവടി പുത്തൻപുരക്കൽ ദേവസ്യ ആണ് മരിച്ചത്അയ്യപ്പൻകോവിൽ മേരികുളം ആറേക്കർ ആലടിക്കുന്നിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു .
വൈകിട്ട് 5 മണിയോടെയാണ് സംഭവം. നെടുങ്കണ്ടം മാവടി പുത്തൻപുരക്കൽ ദേവസ്യ ( ദാസ് -82) ആണ് മരിച്ചത് . ആലടികുന്നിൽ മകളോടൊപ്പമായിരുന്നു ദേവസ്യ താമസിച്ചിരുന്നത്. കുളിമുറിയിലേക്ക് കയറുന്നതിനിടയിൽ വീടിൻ്റെ ചുമരിലെ വൈദ്യുതി മീറ്ററിലാണ് ഇടിമിന്നൽ ഏറ്റത്. കുഴഞ്ഞ് വീണ ദേവസ്യയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.