Kerala

ഇടമററം രത്നപ്പൻ എളിമയുടെ ആൾരൂപം. ഡോ. കുര്യാസ്കുമ്പളക്കുഴി

Posted on

 

പാലാ :ചിന്തയിൽ ഔന്നത്യവും ജീവിതത്തിൽ ലാളിത്യവും പുലർത്തിയ വ്യക്തിയായിരുന്നു ഇടമററം രത്നപ്പൻ എന്ന് മുൻവിവരാവകാശ കമ്മീഷണറും സാഹിത്യനിരൂപകനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി അഭിപ്രായപ്പെട്ടു.

ഇടമററംരത്നപ്പന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് പാലാസഹൃദയസമിതിയും സഫലം 55 പ്ലസും ചേർന്ന് നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹൃദയസമിതി പ്രസിഡന്റ്‌ രവിപുലിയന്നൂർ അദ്ധ്യക്ഷനായിരുന്നു.

ഇടമററംരത്നപ്പന്റെ സമ്പൂർണ കൃതികൾ മൂന്നാം ഭാഗത്തിന്റെ പ്രകാശനവും നടന്നു. സാഹിത്യകാരൻ ജോണി പ്ളാത്തോട്ടം പുസ്തകസ്വീകരണവും ജോസ്മംഗലശേരി പുസ്തകസമർപ്പണവും നടത്തി. ഡോ. ടി. വി. മുരളീവല്ലഭൻ, ഡോ. ആൻസിജോസഫ്, ഡോ. കെ. കെ. ബാലചന്ദ്രൻ, വി എം. അബ്ദുള്ളാഖാൻ, ജി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version