Kerala

ബോംബ് നിർമാണത്തിനിടെ തന്റെ കൈക്ക് പരിക്കേറ്റെന്ന രീതിയിലുള്ള സിപിഎം പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ആർ റിജു

Posted on

ബോംബ് നിർമാണത്തിനിടെ തന്റെ കൈക്ക് പരിക്കേറ്റെന്ന രീതിയിലുള്ള സിപിഎം പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ആർഎംപി നേതാവും കെ.കെ രമയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ ആർ.റിജു.

സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരായി വ്യാപകമായ പ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പടക്കം പൊട്ടിക്കുന്നതിനിടെയാണ് തനിക്ക് പരിക്കേറ്റതെന്നും റിജു ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തി.

ബോംബ് നിർമാണത്തിനിടെ കൈക്ക് പരിക്കേറ്റെന്നാണ് സിപിഎം പ്രചാരണം നടത്തുന്നതെന്നും കള്ളം പ്രചരിപ്പിക്കുന്നത് തുടർന്നാൽ നിയമനടപടിയുണ്ടാകുമെന്നും റിജു കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version