Kottayam

ആയിരക്കണക്കിന് ലിറ്റർ ജലം പാഴാകുന്നത് കാണണോ പാലാ ജനറൽ ആശുപത്രിയിലേക്ക് പോരെ ;രാത്രിയിൽ ഒരു ഡോക്ടർ മാത്രം ഡോക്ടർ ഓടിയോടി മടുത്തു

Posted on

പാലാ :തെരെഞ്ഞെടുപ്പ് കഴിഞ്ഞു നേതാക്കളെല്ലാം കളം ഒഴിഞ്ഞു പാലാ ജനറൽ ആശുപത്രിയിലെ സ്ഥിതി വീണ്ടും പഴയപടി തന്നെ.ജലം അമൂല്യമാണ് പാഴാക്കരുതെന്ന് സർക്കാർ ഉദ്ബോധിപ്പിക്കുമ്പോൾ ആയിരക്കണക്കിന് ലിറ്റർ ജലമാണ് ഇപ്പോൾ പാഴാക്കി കൊണ്ടിരിക്കുന്നത്.അത്യാഹിത വിഭാഗത്തിന് സമീപം മുകളിൽ നിന്നും ടാങ്ക് നിറഞ്ഞൊഴുകി കൊണ്ടിരിക്കുന്ന സ്ഥിതി  തുടർന്നിട്ട് മൂന്നു മണിക്കൂർ കഴിഞ്ഞു .ഇതെഴുതുന്ന 11.40 വരെയും ജലം പാഴായിക്കൊണ്ടിരിക്കുകയാണ് .

നാളെ രാവിലെ വരെ ഇത് തുടരാനാണ് സാധ്യത കാരണം ജീവനക്കാർ എല്ലാവരും യൂണിയൻ കാരാണല്ലോ.കൃത്യ വിലോപത്തിനു നടപടിയെടുക്കുവാൻ എല്ലാവര്ക്കും പേടിയാണ് .ഇന്ന് രാത്രി പത്ത്  മാണി മുതൽ നിലയ്ക്കാതെ രോഗികളുടെ പ്രവാഹമായിരുന്നു .പക്ഷെ ഒരു ഡോക്ടർ മാത്രം .അദ്ദേഹം വാർഡിലും പോകണം .ഈ ലേഖകൻ ചെല്ലുമ്പോൾ ഏകദേശം 25 ഓളം രോഗികൾ ക്യൂവിലുണ്ട് .ഡോക്ടർ ഗുരുതരാവസ്ഥയിലുള്ള മറ്റൊരു രോഗിയെ ചികിൽസിക്കാൻ പോയിരിക്കുന്നു .

അദ്ദേഹം വരുമ്പോൾ 25 ഓളം രോഗികളാണ് കാത്ത് നിൽക്കുന്നത് .അതിനിടയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ താങ്ങി പിടിച്ച് ആൾക്കാർ കൊണ്ട് വന്നപ്പോൾ ഡോക്ടറില്ല .എന്ത് ചെയ്യും .രോഗിയുടെ ദീന വിലാപങ്ങൾ കേട്ട് കൊണ്ട് എല്ലാവരും തരിച്ചു നിന്ന സമയം .ഒരു ഡോക്ടർ എന്ത് ചെയ്യാനാണ് .ഇതാണ് ഇപ്പോൾ പാലാ ജനറൽ ആശുപത്രിയുടെ അവസ്ഥ .രാത്രിയെത്തുന്ന രോഗികളെ ചികില്സിക്കുവാൻ കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ ആവശ്യപ്പെട്ടത് .

നിർധനരായ രോഗികളുടെ ഏക ആശ്വാസമായ പാലാ ജനറൽ ആശുപത്രിയെ രോഗികൾക്ക് പ്രയോജനകരമായ രീതിയിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചു കൊണ്ട് ആശുപത്രി ജന സൗഹൃതമാക്കുകയും .ജലം പാഴാക്കുന്ന ജീവനക്കാർക്കെതിരെ നടപടിയും സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version