Kerala

കളമശേരിയിൽ ഒരു പുലിവാൽ കല്യാണം:ചെറുക്കൻ കൂട്ടരും ;പെൺകൂട്ടരും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിൽ വരൻ ബോധം കെട്ട് വീണു ;വധു കുഴഞ്ഞു വീണു 

Posted on

കളമശ്ശേരിയിൽ വിവാഹ സത്കാരത്തിനിടെ ഉണ്ടായ ചെറിയ പരാതികൾ വലിയ തർക്കത്തിൽ കലാശിച്ചു. ഒടുവിൽ തർക്കം രൂക്ഷമായതോടെ ബോധം കെട്ട് വീണ് വരൻ. ഇത് കണ്ട് അമ്മയും പിന്നാലെ വധുവും കുഴഞ്ഞ് വീണു. ഇന്നലെയാണ് പ്രണയ വിവാഹത്തിന് പിന്നാലെ സംഭവം നടന്നത്.

വിവാഹ റിസപ്ഷന്റെ തിരക്ക് കുറഞ്ഞതിന് ശേഷം രാത്രി 9.30ഓടെയാണ് ചെറിയ പരാതികൾ തുടങ്ങിയത്. വരന്റെ കാല് കഴുകിയത് ശരിയായില്ല, വരന്റെ വീട്ടുകാരെ വേണ്ട രീതിയിൽ സ്വീകരിച്ചില്ല എന്ന് തുടങ്ങിയ പരാതികളാണ് വാക്ക് തർക്കത്തിന് വഴിവെച്ചത്. ഇടവേളയില്ലാതെ ഉയർന്ന വാക്ക് തർക്കം ഉടൻ തന്നെ ഒച്ചപ്പാടും ബഹളവുമായി മാറി.

സംഘർഷം രൂക്ഷമായതിനിടെ വരൻ ബോധംകെട്ട് വീണു. ഇത് കണ്ട് ഭയന്ന അമ്മയും ബോധംകെട്ട് വീണു. ഇതെല്ലാം നേരിൽ കണ്ട നവവധുവും തുടർന്ന് കുഴഞ്ഞ് വീണതോടെ സംഭവം കൂടുതൽ നാടകീയമായി. തുടർന്ന് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസും വാർഡ് കൗൺസിലറും സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. എന്നാൽ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version