Kottayam
പൂഞ്ഞാർ മണ്ഡലം ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് ഇന്ന്
പാലാ : ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ പൂഞ്ഞാർ നിയോജക മണ്ഡലം ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ഇന്ന് (ഏപ്രിൽ 12 ഞായർ) ഉച്ചകഴിഞ്ഞ് 1.30 ന് പിണ്ണാക്കനാട് ഗുരുമന്ദിരം ഹാളിൽ നടക്കും.
സഭ കേന്ദ്ര സമിതി ചീഫ് കോ- ഓർഡിനേറ്റർ സത്യൻ പന്തത്തല പരിഷത്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുധർമ്മ പ്രചരണസഭയുടെ വർത്തമാനകാല പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം പഠനക്ലാസ്സ് നയിക്കും. മണ്ഡലം പ്രസിഡൻ്റ് സി.എസ്. മോഹനൻ ഇടക്കുന്നം അദ്ധ്യക്ഷത വഹിക്കും.
സുജാത സത്യൻ ഗുരുസ്മരണ ആലപിക്കും. സഭ ജില്ലാ വൈസ് പ്രസിഡൻ്റ് തമ്പി കളത്തൂർ, ജോയിൻ്റ് സെക്രട്ടറിമാരായ ഷിബു മൂലേടം, മോഹനൻ പുളിക്കൽ, മണ്ഡലം സെക്രട്ടറി കെ. എസ് കീർത്തിമോൻ,പിണ്ണാക്കനാട് യൂണിറ്റ് രക്ഷാധികാരി സുധാകരൻ കൊമ്പനാൽ , യൂണിറ്റ് സെക്രട്ടറി കെ.എസ്. അനിൽകുമാർ, മാതൃസഭ കേന്ദ്ര സമിതിയംഗം ജോളി കീർത്തിമോൻ , ഈരാറ്റുപേട്ട യൂണിറ്റ് സെക്രട്ടറി കുഞ്ഞുമോൾ നന്ദൻ എന്നിവർ പ്രസംഗിക്കും.